Asianet News MalayalamAsianet News Malayalam

ISL 2021-22 : ആദ്യ നാലിലേക്ക് ചേക്കേറാന്‍ എടികെ മോഹൻ ബഗാൻ; എതിരാളികള്‍ ബെംഗളൂരു എഫ്സി

ആദ്യപാദത്തിൽ എടികെ ബഗാനും ബിഎഫ്സിയും ഏറ്റുമുട്ടിയപ്പോൾ ഇരു ടീമും മൂന്ന് ഗോൾ വീതം നേടി സമനില പാലിക്കുകയായിരുന്നു

ISL 2021 22 ATK Mohun Bagan vs Bengaluru FC Preview Head to Head Team News
Author
Madgaon, First Published Jan 15, 2022, 8:39 AM IST

മഡ്‍ഗാവ്: ഐഎസ്എല്ലിൽ (ISL 2021-22) എടികെ മോഹൻ ബഗാൻ ഇന്ന് ബെംഗളൂരു എഫ്സിയെ (ATK Mohun Bagan vs Bengaluru FC) നേരിടും. ഗോവയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. കൊവിഡ് ബാധിതരുള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ഇരു ടീമും പരിശീലനം നടത്തിയിരുന്നില്ല. കൊവിഡ് കാരണം ഒഡിഷയുമായുള്ള (Odisha FC) എടികെ ബഗാന്‍റെ മത്സരം മാറ്റിവച്ചിരുന്നു. 

ആദ്യപാദത്തിൽ എടികെ ബഗാനും ബിഎഫ്സിയും ഏറ്റുമുട്ടിയപ്പോൾ ഇരു ടീമും മൂന്ന് ഗോൾ വീതം നേടി സമനില പാലിക്കുകയായിരുന്നു. ഒൻപത് കളിയിൽ 15 പോയിന്‍റുള്ള എടികെ ബഗാൻ അഞ്ചും 11 കളിയിൽ 13 പോയിന്‍റുള്ള ബെംഗളൂരു ഏഴും സ്ഥാനത്താണ്. ഇരു ടീമും ആകെ എട്ട് കളിയിൽ ഏറ്റുമുട്ടിയിട്ടുണ്ട്. ബിഎഫ്സി അഞ്ചിലും എടികെ ബഗാൻ രണ്ട് കളിയിലും ജയിച്ചു. ഒരു മത്സരം സമനിലയിൽ അവസാനിച്ചു.

ഇന്ത്യന്‍ പോര് സമനിലയില്‍

ഐഎസ്എല്ലിൽ ഇന്ത്യൻ പരിശീലകർ നേർക്കുനേർ വന്ന പോരാട്ടത്തിൽ എഫ്സി ഗോവയും നോ‍ർത്ത് ഈസ്റ്റ് യുണൈറ്റഡും സമനിലയിൽ പിരിഞ്ഞു. ഇരു ടീമും ഓരോ ഗോൾ വീതം നേടി. രണ്ടാം മിനിറ്റിൽ ഹെർനാൻ സാന്‍റാനയിലൂടെ നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് ആദ്യം സ്കോർ ചെയ്തത്. മുപ്പത്തിയൊൻപതാം മിനിറ്റിലായിരുന്നു ഗോവയുടെ സമനിലഗോൾ. ഐറാം കബ്രേറയാണ് ഗോവയുടെ സ്കോറർ. 

മലയാളി ഗോൾകീപ്പർ മിർഷാദിന്‍റെ മികച്ച പ്രകടനവും നോർത്ത് ഈസ്റ്റിനെ തോൽവിയിൽ നിന്ന് രക്ഷിക്കുന്നതിൽ നിർണായകമായി. 11 കളിയിൽ 13 പോയിന്‍റുള്ള ഗോവ എട്ടും ഒൻപത് പോയിന്‍റുള്ള നോർത്ത് ഈസ്റ്റ് പത്തും സ്ഥാനത്താണ്. 

ISL 2021-22 : എഫ്‌സി ഗോവ- നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് മത്സരം സമനിലയില്‍; ഇനിയും മുന്നേറുക പ്രയാസം

Follow Us:
Download App:
  • android
  • ios