ഇന്നത്തെ ആദ്യ മത്സരമായ ബെംഗളൂരു എഫ്‌സി-എഫ്‌സി ഗോവ പോരാട്ടവും സമനിലയില്‍ അവസാനിച്ചിരുന്നു

മഡ്‌ഗാവ്: ഐഎസ്എല്ലില്‍ (ISL 2021-22) എടികെ മോഹന്‍ ബഗാന്‍-ഒഡിഷ എഫ്‌സി (ATK Mohun Bagan vs Odisha FC) മത്സരം ഗോള്‍രഹിത സമനിലയില്‍. ഇതോടെ പോയിന്‍റ് പട്ടികയില്‍ ഉയരാനുള്ള അവസരം ഇരു ടീമുകള്‍ക്കും നഷ്ടമായി. 

ആദ്യ മത്സരവും സമനില

ഇന്നത്തെ ആദ്യ മത്സരമായ ബെംഗളൂരു എഫ്‌സി-എഫ്‌സി ഗോവ പോരാട്ടവും സമനിലയില്‍ അവസാനിച്ചിരുന്നു. ഇരു ടീമുകളും ഓരോ ഗോള്‍ നേടി. ഡൈലാന്‍ ഫോക്‌സ് 41-ാം മിനുറ്റില്‍ ഗോവയെ മുന്നിലെത്തിയപ്പോള്‍ 61-ാം മിനുറ്റില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ഗോള്‍ ബിഎഫ്‌സിക്ക് സമനില സമ്മാനിക്കുകയായിരുന്നു. ഇതോടെ ഛേത്രി ഐഎസ്എല്ലില്‍ കൂടുതല്‍ ഗോള്‍ നേടിയ ഫെറൻ കോറോമിനാസിന്‍റെ (48 ഗോള്‍) റെക്കോര്‍ഡിനൊപ്പമെത്തി. 

കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ഒന്നാം സ്ഥാനത്തിന് ഇന്നും കോട്ടംതട്ടിയിട്ടില്ല. 11 കളിയില്‍ 20 പോയിന്‍റുമായി ബ്ലാസ്റ്റേഴ്‌സ് തലപ്പത്ത് കസേരയുറപ്പിക്കുമ്പോള്‍ ഒരു പോയിന്‍റ് മാത്രം പിന്നിലായി ജംഷഡ്‌പൂര്‍ എഫ്‌സിയാണ് രണ്ടാമത്. ഇന്നലെ സീസണിലെ അഞ്ചാം ജയത്തോടെ 18 പോയിന്‍റിലെത്തിയ മുന്‍ ചാമ്പ്യന്‍മാരായ ചെന്നൈയിന്‍ എഫ്‌സിയാണ് മൂന്നാം സ്ഥാനത്ത്. ഒഡിഷ ആറും എടികെ ഏഴും ബെംഗളൂരു എട്ടും ഗോവ ഒന്‍പതും സ്ഥാനത്ത് തുടരുന്നു.

Scroll to load tweet…

SA v IND : ചാഹ‍ര്‍ വെടിക്കെട്ട് പാഴായി, മൂന്നാം ഏകദിനത്തിലും ഇന്ത്യക്ക് തോല്‍വി; പരമ്പര തൂത്തുവാരി പ്രോട്ടീസ്