മത്സരത്തില്‍ അവസരങ്ങള്‍ കൃത്യമായി മുതലെടുത്ത് തുടക്കത്തിലെ ബെംഗളൂരു ലീഡെടുത്തു

പനാജി: ഐഎസ്എല്ലിലെ (ISL 2021-22) ദക്ഷിണേന്ത്യന്‍ ഡര്‍ബിയില്‍ (Bengaluru FC vs Chennaiyin FC) ചെന്നൈയിന്‍ എഫ്‌സിക്ക് മൂന്നടി കൊടുത്ത് ബെംഗളൂരു എഫ്‌സി. ജിഎംസി അത്‌ലറ്റിക് സ്റ്റേഡിയത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബിഎഫ്‌സി (BFC) വിജയിച്ചത്. ഉദാന്ത സിംഗ് (Udanta Singh) ഇരട്ട ഗോള്‍ നേടിയപ്പോള്‍ നായകന്‍ സുനില്‍ ഛേത്രി (Sunil Chhetri) അസിസ്റ്റുകള്‍ കൊണ്ട് മത്സരം തന്‍റെ കാല്‍ക്കലാക്കി. 

മത്സരത്തില്‍ അവസരങ്ങള്‍ കൃത്യമായി മുതലെടുത്ത് തുടക്കത്തിലെ ബെംഗളൂരു ലീഡെടുത്തു. 12-ാം മിനുറ്റില്‍ വീണുകിട്ടിയ പെനാല്‍റ്റിയിലൂടെ ഇറാനിയന്‍ താരം ഇമാന്‍ ബസാഫ ബിഎഫ്‌സിക്ക് ലീഡ് നല്‍കി. ബോക്‌സില്‍ സുനില്‍ ഛേത്രിയെ എഡ്‌വിന്‍ വീഴ്‌ത്തിയതിനാണ് പെനാല്‍റ്റി അനുവദിച്ചത്. പിന്നാലെ 42-ാം മിനുറ്റില്‍ ഛേത്രിയുടെ അസിസ്റ്റില്‍ ഉദാന്ത സിംഗ് ലീഡ് രണ്ടാക്കി. വീണ്ടുമൊരിക്കല്‍ കൂടി ഛേത്രി വഴിയൊരുക്കിയപ്പോള്‍ 52-ാം മിനുറ്റില്‍ ഉദാന്ത ഇരട്ട ഗോള്‍ തികച്ചു. 

ജയിച്ചെങ്കിലും 13 മത്സരങ്ങളില്‍ 17 പോയിന്‍റുമായി ബെംഗളൂരു എഫ്‌സി ആറാം സ്ഥാനത്താണ്. 18 പോയിന്‍റുള്ള ചെന്നൈയിന്‍ അഞ്ചാമതും. ഇന്ന് ജയിച്ചിരുന്നെങ്കില്‍ ചെന്നൈയിന് തലപ്പത്ത് എത്താമായിരുന്നു. 20 പോയിന്‍റ് വീതമുള്ള ഹൈദരാബാദും കേരള ബ്ലാസ്റ്റേഴ്‌സും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിലും ഒരു പോയിന്‍റ് മാത്രം പിന്നിലായി ജംഷഡ്‌പൂര്‍ എഫ്‌സി മൂന്നാമതും തുടരുകയാണ്. 

Scroll to load tweet…

ISL 2021-22 : കേരള ബ്ലാസ്റ്റേഴ്‌സിന് അനായാസം കിരീടമുയര്‍ത്താം; മുന്‍ നിലപാട് തിരുത്തി എൽക്കോ ഷാട്ടോറി