Asianet News MalayalamAsianet News Malayalam

ISL 2021-22 : കേരള ബ്ലാസ്റ്റേഴ്‌സിന് അനായാസം കിരീടമുയര്‍ത്താം; മുന്‍ നിലപാട് തിരുത്തി എൽക്കോ ഷാട്ടോറി

ഇക്കുറി വിസ്‌മയ കുതിപ്പ് തുടരുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് ഗംഭീര പ്രശംസയുമായി മുന്‍ പരിശീലകന്‍ 

ISL 2021 22 Kerala Blasters FC can lift title this season says Eelco Schattorie
Author
Madgaon, First Published Jan 26, 2022, 6:38 PM IST

മഡ്‌ഗാവ്: ഈ ഐഎസ്എല്‍ സീസണില്‍ (ISL 2021-22) കേരള ബ്ലാസ്റ്റേഴ്‌സിന് (Kerala Blasters FC) അനായാസം കിരീടത്തിലെത്താന്‍ കഴിയുമെന്ന് മുന്‍ പരിശീലകന്‍ എൽക്കോ ഷാട്ടോറി (Eelco Schattorie). മുംബൈ സിറ്റിയും (Mumbai City FC) എടികെ മോഹന്‍ ബഗാനും (ATK Mohun Bagan) പതിവ് നിലവാരത്തിലേക്ക് ഉയരുന്നില്ലെന്നും ഷാട്ടോറി ട്വിറ്ററില്‍ കുറിച്ചു. ബ്ലാസ്റ്റേഴ്സിന് (KBFC) കിരീടസാധ്യത കുറവാണെന്ന് സീസണിന്‍റെ ആദ്യ ഘട്ടത്തിൽ ഷാട്ടോറി ട്വീറ്റ് ചെയ്തിരുന്നു.

2019-20 സീസണിൽ ബ്ലാസ്റ്റേഴ്സ് പരിശീലകനായിരുന്ന എൽക്കോ ഷാട്ടോറി ആരാധകര്‍ക്കിടയിൽ സ്വീകാര്യനായിരുന്നെങ്കിലും ക്ലബ് കരാര്‍ നീട്ടിയിരുന്നില്ല.

ലീഗില്‍ ഇക്കുറി വിസ്‌മയ കുതിപ്പ് തുടരുകയാണ് ഇവാന്‍ വുകോമനോവിച്ച് പരിശീലിപ്പിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ്. 11 മത്സരങ്ങളില്‍ അഞ്ച് വീതം ജയവും സമനിലയുമുള്ള മഞ്ഞപ്പടയ്‌ക്ക് 20 പോയിന്‍റുണ്ട്. ഈ മാസം 30ന് ബെംഗളൂരു എഫ്സിക്ക് എതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്‍റെ അടുത്ത മത്സരം. മുംബൈ സിറ്റിക്കും എടികെ മോഹന്‍ ബഗാനും എതിരായ രണ്ട് മത്സരങ്ങള്‍ ടീമിലെ കൊവിഡ് ബാധയെ തുടര്‍ന്ന് മാറ്റിവച്ചിരുന്നു. 

അതേസമയം ബ്ലാസ്റ്റേഴ്‌‌സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് കൊവിഡ് ബാധിതനാണ്. വുകോമനോവിച്ച് 13 ദിവസമായി ഐസോലേഷനിലാണ്. പരിശോധനയിൽ ഇതുവരെ നെഗറ്റീവ് ആയിട്ടില്ല. ഇതിൽ നിരാശനും അസ്വസ്ഥനും ആണെന്ന് വുകോമനോവിച്ച് ട്വീറ്റ് ചെയ്‌തു. നൂറുകണക്കിന് ആരാധകരാണ് കോച്ചിന് സൗഖ്യം ആശംസിച്ച് കമന്‍റിട്ടത്. ബ്ലാസ്റ്റേഴ്‌സിന്‍റെ തലവര മാറ്റുന്ന പരിശീലകനായാണ് മഞ്ഞപ്പട ആരാധകര്‍ വുകോമനോവിച്ചിനെ കാണുന്നത്. 

Vukomanovic Covid Positvie : കേരള ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ വുകോമനോവിച്ചിന് കൊവിഡ്

Follow Us:
Download App:
  • android
  • ios