ISL 2021-22 : ബിഎഫ്‌സി ആറാമതെങ്കിലും സീസണിലെ അവസാന സ്ഥാനക്കാരായി മടങ്ങുകയാണ് ഈസ്റ്റ് ബംഗാള്‍

വാസ്‌കോ ഡ ഗാമ: ഐഎസ്എല്ലില്‍ (ISL 2021-22) ജയത്തോടെ ബെംഗളൂരു എഫ്‌സിക്ക് (Bengaluru FC) മടക്കം. സീസണില്‍ ടീമിന്‍റെ അവസാന മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ (SC East Bengal) എതിരില്ലാത്ത ഒരു ഗോളിനാണ് ബിഎഫ്‌സി (BFC) തോല്‍പിച്ചത്. 24-ാം മിനുറ്റില്‍ സുനില്‍ ഛേത്രിയുടേതാണ് (Sunil Chhetri) വിജയഗോള്‍. ബെംഗളൂരു 29 പോയിന്‍റോടെയും ഈസ്റ്റ് ബംഗാള്‍ 11 പോയിന്‍റുമായും സീസണ്‍ അവസാനിപ്പിച്ചു. ബിഎഫ്‌സി ആറാമതെങ്കില്‍ അവസാന സ്ഥാനക്കാരാണ് ഈസ്റ്റ് ബംഗാള്‍. 

Add Asianetnews as a Preferred SourcegooglePreferred

മുംബൈക്ക് ഭാഗ്യ പോരാട്ടം

ഇന്നത്തെ രണ്ടാം മത്സരത്തില്‍ മുംബൈ സിറ്റി എഫ്‌സി, ഹൈദരാബാദ് എഫ്‌സിയെ നേരിടുകയാണ്. സെമി പ്രതീക്ഷ നിലനിർത്താൻ മുംബൈയ്ക്ക് ജയം അനിവാര്യമാണ്. 35 പോയിന്‍റുള്ള ഹൈദരാബാദ് മൂന്നും 31 പോയിന്‍റുള്ള മുംബൈ അഞ്ചും സ്ഥാനത്താണ്. സമനില നേടിയാലും ഹൈദരാബാദിന് സെമിയുറപ്പിക്കാം. 40 പോയിന്‍റോടെ ജംഷഡ്‌പൂര്‍ എഫി ഒന്നും 37 പോയിന്‍റുള്ള എടികെ മോഹന്‍ ബഗാന്‍ രണ്ടും സ്ഥാനത്ത് നില്‍ക്കുന്നു. ഇരു ടീമും നേരത്തെ സെമി ഉറപ്പിച്ചിരുന്നു. 

Scroll to load tweet…

ബ്ലാസ്റ്റേഴ്‌സിന് നാളെയങ്കം

19 കളിയില്‍ 33 പോയിന്‍റുമായി കേരള ബ്ലാസ്റ്റേഴ്സാണ് നിലവിൽ നാലാം സ്ഥാനത്ത്. അവസാന മത്സരത്തിൽ നാളെ എഫ്‌സി ഗോവയെ തോൽപിച്ചാൽ ബ്ലാസ്റ്റേഴ‌്‌സും സെമിയിലെത്തും. ഒന്‍പത് ജയവും ആറ് സമനിലയുമാണ് സീസണില്‍ ബ്ലാസ്റ്റേഴ്‌സിനുള്ളത്.