Asianet News MalayalamAsianet News Malayalam

ISL | ഐഎസ്എല്ലില്‍ ഇന്ന് ദക്ഷിണേന്ത്യന്‍ പോരാട്ടം; തിരിച്ചുവരവിന് ചെന്നൈയിന്‍ എഫ്‌സി

പുതിയ കോച്ചിനും പുതിയ നായകനും കീഴിലാണ് ചെന്നൈയിൻ എഫ്‌സി ഇറങ്ങുന്നത്. എതിരാളികള്‍ ഹൈദരാബാദ് എഫ്‌സി. 

ISL 2021 22 Hyderabad Fc vs Chennaiyin Fc Preview
Author
Panaji, First Published Nov 23, 2021, 10:04 AM IST

പനാജി: ഐഎസ്എല്ലില്‍(Hero ISL 2021-22) ഇന്ന് ചെന്നൈയിന്‍ എഫ്‌സി-ഹൈദരാബാദ് എഫ്‌സി(Hyderabad Fc vs Chennaiyin Fc) പോരാട്ടം. സീസണിലാദ്യമായാണ് രണ്ട് തെക്കേ ഇന്ത്യന്‍ ടീമുകള്‍ നേര്‍ക്കുനേര്‍ എത്തുന്നത്. കഴിഞ്ഞ സീസണിൽ ഹൈദരാബാദ്(Hyderabad Fc) അഞ്ചാമതും ചെന്നൈയിന്‍(Chennaiyin Fc) എട്ടാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. പരിക്കേറ്റ സൂപ്പര്‍ താരം റാഫേല്‍ ക്രിവെല്ലാറോയുടെ(Rafael Crivellaro) അഭാവം ചെന്നൈയിന് തിരിച്ചടിയാകും.

പുതിയ കോച്ച് ബോസിദാർ ബാൻഡോവിച്ചിന്‍റേയും പുതിയ നായകൻ അനിരുദ്ധ് ഥാപ്പയുടെയും കീഴിലാണ് ചെന്നൈയിൻ ഇറങ്ങുന്നത്. വ്ലാഡിമിൽ കോമാൻ, ലൂക്കാസ് ഗികീവിക്‌സ്, മി‍ർലാൻ മുർസേവ് തുടങ്ങിയ വിദേശ താരങ്ങളിലാണ് രണ്ട് തവണ ചാമ്പ്യൻമാരായ ചെന്നൈയിന്‍റെ പ്രതീക്ഷ.

വീണ്ടും കളംവാഴാന്‍ ഒഗ്ബചേ 

കേരള ബ്ലാസ്റ്റേഴ്‌സ് മുൻ നായകൻ ബാർത്തലോമിയോ ഒഗ്ബചേയെ മുംബൈ സിറ്റിയിൽ നിന്ന് സ്വന്തമാക്കിയ ഹൈദരാബാദ് യാവി സിവേറിയോ, ജോയൽ ചിയാനെസ്, എഡു ഗാർസിയ എന്നിവരേയും ടീമിൽ എത്തിച്ചിട്ടുണ്ട്. ഹാളിചരൻ നർസാരി, അനികേത് ജാധവ്, മുഹമ്മദ് യാസിർ തുടങ്ങിയ ഇന്ത്യൻ താരങ്ങളും ഹൈദരാബാദ് നിരയിലുണ്ട്. കഴിഞ്ഞ സീസണിൽ ഏറ്റുമുട്ടിയപ്പോൾ രണ്ട് തവണയും ഹൈദരാബാദാണ് ജയിച്ചത്. 

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഐപിഎല്‍ കിരീടം നേടിയത് ഐഎസ്എല്ലില്‍ ചെന്നൈയിന്‍ എഫ്‌സിക്ക് ശുഭ സൂചനയെന്ന് പുതിയ നായകന്‍ അനിരുദ്ധ് ഥാപ്പ. പോയ സീസണിലെ നിരാശ മറികടക്കാനായി താരങ്ങള്‍ കഠിനാദ്ധ്വാനം ചെയ്യുന്നുണ്ടെന്നും ഥാപ്പ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

അംഗൂലോ ഫോമില്‍, മുംബൈക്ക് ജയത്തുടക്കം 

ഐഎസ്എല്ലിൽ നിലവിലെ ചാമ്പ്യൻമാരായ മുംബൈ സിറ്റി വിജയത്തുടക്കം നേടി. ഇന്നലെ നടന്ന മത്സരത്തില്‍ മുംബൈ എതിരില്ലാത്ത മൂന്ന് ഗോളിന് എഫ്‌സി ഗോവയെ തോൽപിച്ചു. മുപ്പത്തിമൂന്നാം മിനിറ്റിൽ ഇഗോർ അംഗൂലോ പെനാല്‍റ്റിയിലൂടെ  സ്കോർബോർഡ് തുറന്നു. മൂന്ന് മിനിറ്റിനകം തന്‍റെ മുൻടീമിനെതിരെ രണ്ടാം ഗോളും നേടി. റെയ്‌നിയർ ഫെർണാണ്ടസാണ് ഗോളിലേക്ക് വഴിതുറന്നത്. എഴുപത്തിയാറാം മിനിറ്റിൽ ബ്രസീലിയൻ താരം കറ്ററ്റൗ മുംബൈയുടെ പട്ടിക തികച്ചു. 

UCL | ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് തീപാറും; ബാഴ്‌സ, ചെൽസി, യുണൈറ്റ‍ഡ്, ബയേണ്‍ ടീമുകള്‍ കളത്തില്‍

Follow Us:
Download App:
  • android
  • ios