എട്ടാം ആഴ്‌ചയിലെ മികച്ച ഗോളിനുള്ള പുരസ്‌കാരം അഡ്രിയൻ ലൂണയ്ക്കായിരുന്നു

മഡ്‌ഗാവ്: ഐഎസ്എൽ (ISL 2021-22) പത്താം ആഴ്‌ചയിലെ മികച്ച ഗോളിനുള്ള മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters FC) താരം അഡ്രിയൻ ലൂണയും (Adrian Luna). അഞ്ച് താരങ്ങളാണ് ഗോൾ ഓഫ് ദ വീക്കിനായി മത്സരിക്കുന്നത്. ആരാധകർ വോട്ടെടുപ്പിലൂടെയാണ് മികച്ച ഗോൾ തിരഞ്ഞെടുക്കുക.

എഫ് സി ഗോവയ്ക്കെതിരെ നേടിയ ലോംഗ് റേഞ്ചര്‍ ഗോളാണ് അഡ്രിയൻ ലൂണയെ മികച്ച ഗോളിനുള്ള മത്സരാർഥിയാക്കിയത്. ഇതേ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിനെതിരെ നേടിയ ഗോളുമായി ഗോവയുടെ എഡു ബെഡിയയും മത്സരിക്കാനുണ്ട്. എടികെ മോഹൻ ബഗാന്‍റെ ഡേവിഡ് വില്യംസ്, മുംബൈ സിറ്റിയുടെ അഹമ്മദ് ജാഹു, ഒഡിഷയുടെ ജെറി മാവിംഗ്താംഗ എന്നിവരാണ് മത്സരത്തിലുള്ള മറ്റ് മൂന്ന് താരങ്ങൾ.

വീണ്ടും ലൂണ? 

എട്ടാം ആഴ്‌ചയിലെ മികച്ച ഗോളിനുള്ള പുരസ്‌കാരം അഡ്രിയൻ ലൂണയ്ക്കായിരുന്നു. സീസണിൽ രണ്ട് ഗോളാണ് ലൂണ നേടിയത്. 

ലൂണ അത്ഭുത ഗോളിലൂടെ വല ചലിപ്പിച്ചെങ്കിലും ഗോവയ്‌ക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് സമനില (2-2) വഴങ്ങിയിരുന്നു. രണ്ട് ഗോള്‍ ലീഡെടുത്ത ശേഷമായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്‍റെ സമനില. ജീക്‌സണ്‍ സിംഗ്, അഡ്രിയാന്‍ ലൂണ എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോളുകള്‍ നേടിയത്. അല്‍വാരോ വാസ്‌ക്വെസില്‍ നിന്ന് പന്ത് സ്വീകരിച്ച് ലൂണ തൊടുത്ത ലോങ് റേഞ്ചര്‍ വലയില്‍ തുളച്ചുകയറുകയായിരുന്നു. ജോര്‍ഗെ ഒര്‍ട്ടിസ്, എഡു ബെഡിയ എന്നിവരുടെ വകയായിരുന്നു മറുപടി ഗോളുകള്‍. നാല് ഗോളുകളും ആദ്യ പകുതിയിലാണ് പിറന്നത്. 

YouTube video player

ISL 2021-22 : കാത്തിരിപ്പ് അവസാനിക്കുമോ? ആദ്യ ജയത്തിന് ഈസ്റ്റ് ബംഗാള്‍