ആവേശത്തോടെയാണ് പുതിയ ഐഎസ്എൽ സീസണിനെ കാണുന്നതെന്ന് പരിശീലകൻ ഇവാൻ വുകോമനോവിച്ച്

കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്‌സിന്‍റെ പ്രീ-സീസൺ പരിശീലനത്തിന് കൊച്ചിയിൽ തുടക്കം. പുതിയ പരിശീലകൻ ഇവാൻ വുകോമനോവിച്ചിന്റെ നേതൃത്വത്തിൽ പനമ്പിള്ളി നഗറിലെ ഗ്രൗണ്ടിലാണ് പരിശീലനം. പരിശീലന കാലയളവിൽ താരങ്ങൾ ബയോ-ബബിളിലായിരിക്കും. ഏറെ ആവേശത്തോടെയാണ് പുതിയ ഐഎസ്എൽ സീസണിനെ കാണുന്നതെന്ന് പരിശീലകൻ ഇവാൻ വുകോമനോവിച്ച് പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

YouTube video player

ആരാധകരും പ്രൊഫഷണലിസവുമാണ് കേരള ബ്ലാസ്റ്റേഴ്‌സിൽ തന്നെ സ്വാധീനിച്ചതെന്ന് പുതിയ പരിശീലകൻ ഇവാൻ വുകോമനോവിച്ച് നേരത്തെ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. 'മഞ്ഞപ്പടയുടെ യുവതാരങ്ങളില്‍ വലിയ പ്രതീക്ഷയുണ്ട്. ആരാധകരുടെ സ്‌നേഹം തന്നെ ആകര്‍ഷിച്ചു. ആരാധകരുടെ ആവേശം സമ്മർദമല്ല. ഇന്ത്യയിലും പ്രതിഭകൾ ഏറെയുണ്ട്' എന്നും ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.

പിഎസ്‌ജി കാത്തുവെച്ചിരിക്കുന്ന അത്ഭുതം എന്താകും? മെസിയെ ഇന്ന് അവതരിപ്പിക്കും, ആകാംക്ഷയോടെ ആരാധകര്‍

അടുത്ത ലക്ഷ്യം ഹോക്കി ലോകകപ്പ്, പരിശീലകനായും ഉപദേഷ്‌ടാവായും ഭാവിയിൽ കാണാം: പി ആര്‍ ശ്രീജേഷ്

പിഎസ്ജിയില്‍ മെസി നമ്പര്‍ 30 കുപ്പായത്തില്‍; 'മെസി' ട്രെയിലര്‍ പുറത്തുവിട്ട് പിഎസ്ജി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona