സീസണില്‍ നിരാശപ്പെടുത്തിയ പരിശീലകന്‍ അന്‍റോണിയോ ലോപസ് ഹബാസിനെ പുറത്താക്കിയ ശേഷം എടികെ മോഹന്‍ ഇറങ്ങുന്നു

മഡ്‌ഗാവ്: ഐഎസ്എല്ലിൽ (ISL 2021-22) ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, എടികെ മോഹന്‍ ബഗാനെ (NorthEast United FC vs ATK Mohun Bagan) നേരിടും. ആറ് കളിയിൽ എടികെ മോഹന്‍ ബഗാന് എട്ടും ഏഴ് കളിയിൽ നോര്‍ത്ത് ഈസ്റ്റിന് ഏഴും പോയിന്‍റുണ്ട്. എടികെ ഏഴും നോര്‍ത്ത് ഈസ്റ്റ് ഒന്‍പതും സ്ഥാനങ്ങളിലാണ്. അന്‍റോണിയോ ലോപസ് ഹബാസിനെ പുറത്താക്കിയ ശേഷം പുതിയ പരിശീലകന് കീഴിലാണ് എടികെ ഇറങ്ങുക. 

ഹബാസില്ലാത്ത എടികെ 

സീസണില്‍ നിരാശപ്പെടുത്തിയ പരിശീലകന്‍ അന്‍റോണിയോ ലോപസ് ഹബാസിനെ പുറത്താക്കിയ ശേഷം എടികെ മോഹന്‍ ബഗാന്‍ പുതിയ ആശാന് കീഴില്‍ ഇറങ്ങുകയാണ്. യുവാന്‍ ഫെറാണ്ടോയാണ് പുതിയ കോച്ച്. ഐഎസ്എല്ലില്‍ എടികെക്ക് രണ്ട് തവണ കിരീടം നേടിക്കൊടുത്ത പരിശീലകനാണ് ഹബാസ്. ഈ നേട്ടം കൈവരിക്കുന്ന ഐഎസ്എല്ലിലെ ആദ്യ പരിശീലകനും ഹബാസ് ആണ്. എന്നാല്‍ സീസണില്‍ തുടര്‍ച്ചയായി നാല് മത്സരങ്ങള്‍ ജയമില്ലാതെ അവസാനിച്ചതോടെ ഹബാസിന്‍റെ കസേര തെറിക്കുകയായിരുന്നു. 

2014ലെ ആദ്യ ഐഎസ്എല്‍ സീസണില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയായിരുന്ന എടികെ മോഹന്‍ ബഗാനെ കിരീട നേട്ടത്തിലേക്ക് നയിച്ചതോടെയാണ് ഹബാസ് സൂപ്പര്‍ പരിശീലകനായത്. കേരള ബ്ലാസ്റ്റേഴ്സിനെ ഫൈനലില്‍ വീഴ്ത്തിയായിരുന്നു അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ആദ്യ ഐഎസ്എല്‍ കിരീടം നേടിയത്. 2019-20 സീസണില്‍ എടികെക്ക് രണ്ടാം കിരീടം സമ്മാനിച്ചു.

Scroll to load tweet…

ബെംഗളൂരുവിന് ഇതെന്തുപറ്റി? 

ഐഎസ്എല്ലില്‍ വീണ്ടും ജയമില്ലാതെ ബെംഗളൂരു എഫ്‌സി. ഇന്നലെ നടന്ന മത്സരത്തില്‍ ജംഷഡ്‌പൂരിനെതിരെ സമനില വഴങ്ങിയതോടെയാണിത്. ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. കളിയുടെ തുടക്കം മുതല്‍ ഇരു ടീമുകളും ആക്രമണ ഫുട്ബോള്‍ പുറത്തെടുത്തെങ്കിലും ഗോള്‍ മാത്രം ഒഴിഞ്ഞുനിന്നു. സമനിലയോടെ ജംഷഡ്‌പൂര്‍ 12 പോയിന്‍റുമായി ഹൈദരാബാദിനെ പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ ആറ് പോയിന്‍റുള്ള ബെംഗളൂരു പത്താം സ്ഥാനത്ത് തുടരുന്നു.

Kerala Blasters : 6-1, അവഹേളന പോസ്റ്റുമായി മുംബൈ സിറ്റി; പലിശ സഹിതം തിരിച്ചുകൊടുത്ത് കേരള ബ്ലാസ്റ്റേഴ്‌സ്