Asianet News MalayalamAsianet News Malayalam

ISL : ഐഎസ്എല്ലില്‍ ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്-ചെന്നൈയിന്‍ പോരാട്ടം

ഇരു ടീമും പതിനാല് കളിയിൽ ഏറ്റുമുട്ടി. നോർത്ത് ഈസ്റ്റ് ആറിലും ചെന്നൈയിലും മൂന്നിലും ജയിച്ചു. 

ISL 2021 22 NorthEast United vs Chennaiyin Preview
Author
Margao, First Published Nov 29, 2021, 2:12 PM IST

മഡ്‌ഗാവ്: ഐഎസ്എല്ലിൽ(ISL 2021-22) ചെന്നൈയിൻ എഫ്‌സി ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ(NorthEast United vs Chennaiyin) നേരിടും. ഗോവയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. ആദ്യ കളിയില്‍ ഹൈദരാബാദിനെ തോൽപിച്ച ആത്മവിശ്വാസത്തിലാണ് ചെന്നൈയിൻ ഇറങ്ങുന്നത്. നോർ‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, ബെംഗളൂരു എഫ്‌സിയോട് തോറ്റപ്പോൾ കേരള ബ്ലാസ്റ്റേഴ്സിനോട് സമനില വഴങ്ങി. 

ഇരു ടീമും പതിനാല് കളിയിൽ ഏറ്റുമുട്ടി. നോർത്ത് ഈസ്റ്റ് ആറിലും ചെന്നൈയിലും മൂന്നിലും ജയിച്ചു. അഞ്ച് മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു.

മഞ്ഞപ്പടയ്‌ക്ക് കാത്തിരിപ്പ്

ഐഎസ്എല്ലിൽ ആദ്യ ജയത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഇനിയും കാത്തിരിക്കണം. മൂന്നാം മത്സരത്തിൽ ബെംഗളൂരു എഫ്സിയുമായി സമനിലയിൽ പിരിഞ്ഞു. ഇരു ടീമും ഓരോഗോൾ വീതം നേടി. ആഷിഖ് കുരുണിയനും വിൻസി ബരേറ്റോയും ഇഞ്ചോടിഞ്ച് പൊരുതിയ ആദ്യപകുതിയിൽ ഗോൾകീപ്പർമാർ കാഴ്ചക്കാർ. ഇരു ടീമും താരങ്ങളെ മാറ്റിപ്പരീക്ഷിച്ചപ്പോൾ കളിക്ക് ചൂടുപിടിച്ചു. എൺപത്തിമൂന്നാം മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സിന്‍റെ രക്ഷകനായി ആൽബിനോ അവതരിച്ചു.

പിന്നീടാണ് കളിയിലെ നാടകീയനിമിഷങ്ങൾ കണ്ടത്. രണ്ട് പിഴവുകൾ ഗോൾവല ചലിപ്പിച്ചപ്പോൾ ബ്ലാസ്റ്റേഴ്‌സും ബെംഗളൂരുവും ഓരോ പോയിന്‍റ് പങ്കിട്ടു. 84-ാം മിനുറ്റില്‍ ആഷിഖ് കുരുണിയന്‍റെ ഷോട്ട് തടയാന്‍ ശ്രമിച്ചെങ്കിലും ആല്‍വിനോയുടെ കയ്യില്‍ത്തട്ടി വലയിലെത്തി. നാല് മിനുറ്റിന്‍റെ ഇടവേളയില്‍ ലെസ്‌കോവിച്ചിന്‍റെ ഷോട്ട് ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ച ആഷിഖ് കുരുണിയന്‍റെ കാലില്‍ത്തട്ടി പന്ത് വലയിലായതോടെ ഗോള്‍നില 1-1. മൂന്ന് കളിയിൽ രണ്ട് പോയിന്‍റുമായി ബ്ലാസ്റ്റേഴ്‌സ് എട്ടാമതും നാല് പോയിന്‍റുള്ള ബിഎഫ്‌സി മൂന്നാമതുമാണ്. 

LaLiga : വിനീഷ്യസ് മാജിക്; സൂപ്പര്‍ ഗോളില്‍ റയല്‍ മാഡ്രിഡിന് ജയം- വീഡിയോ

Follow Us:
Download App:
  • android
  • ios