ഇരുടീമുകളും അവസാനം ഏറ്റുമുട്ടിയപ്പോള്‍ ഹൈദരാബാദ് ഒന്നിനെതിരെ അഞ്ച് ഗോളിന് ജയിച്ചിരുന്നു

മഡ്‌ഗാവ്: ഐഎസ്എല്ലില്‍ (ISL 2021-22) ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും (NorthEast United) ഹൈദരാബാദ് എഫ്സിയും (Hyderabad FC) നേര്‍ക്കുനേര്‍. 13 കളിയിൽ 23 പോയിന്‍റുമായി ലീഗില്‍ ഒന്നാം സ്ഥാനത്താണ് ഹൈദരാബാദ്. 14 കളിയിൽ 10 പോയിന്‍റ് മാത്രമുളള നോര്‍ത്ത് ഈസ്റ്റ് പത്താം സ്ഥാനത്താണ്. ഇരുടീമുകളും അവസാനം ഏറ്റുമുട്ടിയപ്പോള്‍ ഹൈദരാബാദ് ഒന്നിനെതിരെ അഞ്ച് ഗോളിന് ജയിച്ചിരുന്നു.

ഇന്നലെ ദക്ഷിണേന്ത്യന്‍ ടീമുകളുടെ പോരാട്ടത്തില്‍ ബെംഗളൂരു എഫ്‌സി മറുപടിയില്ലാത്ത ഒരു ഗോളിന് ബ്ലാസ്റ്റേഴ്‌സിനെ തോൽപ്പിച്ചു. മതിയായ പരിശീലനത്തിന്‍റെ അഭാവവും കൊവിഡ് ബാധ കാരണമുള്ള തളര്‍ച്ചയും പലപ്പോഴും കൊമ്പന്മാരെ പിന്നോട്ടടിച്ചു. എങ്കിലും കളത്തില്‍ പോരാട്ടവീര്യം കാട്ടി വുകോമനോവിച്ചിന്‍റെ മഞ്ഞപ്പട. ഇതിനിടെ 56-ാം മിനിറ്റില്‍ ബിഎഫ്‌സിക്കായി റോഷന്‍ സിംഗ് വിജയഗോള്‍ കണ്ടെത്തുകയായിരുന്നു. 

11 കളിക്ക് ശേഷം ആദ്യമായി തോൽവി വഴങ്ങിയ ബ്ലാസ്റ്റേഴ്‌സ് 20 പോയിന്‍റുമായി മൂന്നാം സ്ഥാനത്ത് തുടരും. 14 കളിയിൽ 20 പോയിന്‍റുമായി നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു ബെംഗളൂരു എഫ്സി. 13 മത്സരങ്ങളില്‍ 23 പോയിന്‍റുമായി ഹൈദരാബാദ് എഫ്‌സിയാണ് പട്ടികയില്‍ തലപ്പത്ത്. ഒരു മത്സരം കുറവ് കളിച്ച് ഒരു പോയിന്‍റ് പിന്നിലായി ജംഷഡ്‌പൂര്‍ എഫ്‌സി രണ്ടാമത് നില്‍ക്കുന്നു. 

Scroll to load tweet…

ISL 2021-22 : തോൽവിയിലും താരങ്ങളെ കുറിച്ച് അഭിമാനം; ശിഷ്യന്‍മാരെ വാരിപ്പുണര്‍ന്ന് ബ്ലാസ്റ്റേഴ്‌സിന്‍റെ ആശാന്‍