ISL : ഐഎസ്എല്ലില്‍ ഇന്ന് ഒഡിഷ എഫ്‌സി-ഈസ്റ്റ് ബംഗാൾ പോരാട്ടം
ഒഡിഷ ഒന്നിനെതിരെ മൂന്ന് ഗോളിന് ബെംഗളൂരു എഫ്‌സിയെ തോൽപിച്ച ആത്മവിശ്വാസത്തോടെയാണ് ഇറങ്ങുന്നത്

വാസ്‌കോ ഡ ഗാമ: ഐഎസ്എല്ലിൽ(ISL 2021-22) ഈസ്റ്റ് ബംഗാൾ ഇന്ന് ഒഡിഷ എഫ്‌സിയെ(Odisha Fc vs East Bengal) നേരിടും. ഗോവയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. ഈസ്റ്റ് ബംഗാൾ ആദ്യ ജയം ലക്ഷ്യമിടുമ്പോൾ തുടർച്ചയായ രണ്ടാം ജയം തേടിയാണ് ഒഡിഷ ഇറങ്ങുന്നത്. ജംഷെഡ്‌പൂരിനോട് സമനില വഴങ്ങിയ ഈസ്റ്റ് ബംഗാൾ കൊൽക്കത്ത ഡാർബിയിൽ(Kolkata Derby) എടികെ മോഹൻ ബഗാനോട് പരാജയപ്പെട്ടിരുന്നു.
അതേസമയം ഒഡിഷ ഒന്നിനെതിരെ മൂന്ന് ഗോളിന് ബെംഗളൂരു എഫ്‌സിയെ തോൽപിച്ച ആത്മവിശ്വാസത്തോടെയാണ് ഇറങ്ങുന്നത്. കഴിഞ്ഞ സീസണിൽ ഏറ്റുമുട്ടിയപ്പോൾ ഇരു ടീമും ഓരോ ജയം വീതം നേടി.
ഐഎസ്എല്ലിൽ ചെന്നൈയിൻ എഫ്‌സി തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി. ഇന്നലെ നടന്ന മത്സരത്തില്‍ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപിച്ചു. ലാലിയൻസുവാല ചാങ്തേ, ക്യാപ്റ്റൻ അനിരുദ്ധ് ഥാപ്പ എന്നിവരാണ് മുൻ ചാമ്പ്യൻമാരുടെ ഗോളുകൾ നേടിയത്. വിശാലിന്‍റെ സെൽഫ് ഗോള്‍ നോർത്ത് ഈസ്റ്റിന്‍റെ കടംകുറച്ചു.
ആറ് പോയിന്‍റുമായി ലീഗിൽ രണ്ടാം സ്ഥാനത്താണ് ചെന്നൈയിൻ. രണ്ട് തോൽവിയും ഒരു സമനിലയും വഴങ്ങിയ നോർത്ത് ഈസ്റ്റ് ഒൻപതാം സ്ഥാനത്താണ്. ജയത്തിനൊപ്പം ഒരു തിരിച്ചടി വാര്‍ത്തയും ചെന്നൈയിനുണ്ട്. പരിക്കേറ്റ ചെന്നൈയിന്‍ താരം ക്രിവെല്ലാരോയ്ക്ക് ഒരു മാസം കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടിവരും.
Jimmy George : ഓര്‍മ്മകളില്‍ ജിമ്മി ജോർജ്; വോളിബോളിലെ ഇടിമുഴക്കം നിലച്ചിട്ട് 34 വർഷം