രണ്ട് ജയവും മൂന്ന് സമനിലയുമടക്കം ഒൻപത് പോയിന്‍റുള്ള ബിഎഫ്‌സി എട്ടാം സ്ഥാനത്താണിപ്പോൾ

പനാജി: ഐഎസ്എല്ലിൽ (ISL 2021-22) ആദ്യ ജയം ലക്ഷ്യമിട്ട് ഈസ്റ്റ് ബംഗാൾ (SC East Bengal) ഇന്ന് ഒൻപതാം റൗണ്ട് മത്സരത്തിനിറങ്ങും. പുതിയ കോച്ചിന് കീഴിൽ ഇറങ്ങുന്ന ഈസ്റ്റ് ബംഗാളിന്‍റെ എതിരാളികൾ മുൻ ചാമ്പ്യൻമാരായ ബെംഗളൂരു എഫ്‌സിയാണ് (Bengaluru FC). എട്ട് കളിയിൽ നാല് സമനിലയും നാല് തോൽവിയുമാണ് ഈസ്റ്റ് ബംഗാളിന്‍റെ അക്കൗണ്ടിലുള്ളത്. സീസണിൽ ജയം നേടാത്ത ഏക ടീമായ ഈസ്റ്റ് ബംഗാൾ പോയിന്‍റ് പട്ടികയിൽ അവസാന സ്ഥാനക്കാരാണ്. 

രണ്ട് ജയവും മൂന്ന് സമനിലയുമടക്കം ഒൻപത് പോയിന്‍റുള്ള ബിഎഫ്‌സി എട്ടാം സ്ഥാനത്താണിപ്പോൾ. കഴിഞ്ഞ സീസണിൽ ഏറ്റുമുട്ടിയപ്പോൾ ഇരു ടീമും ഓരോഗോൾ വീതം നേടിയിരുന്നു.

മുംബൈക്ക് മൂന്നാം തോല്‍വി

ഐഎസ്എല്ലിൽ നിലവിലെ ചാമ്പ്യൻമാരായ മുംബൈ സിറ്റിക്ക് മൂന്നാം തോൽവി. ഇന്നലെ നടന്ന മത്സരത്തില്‍ ഒഡിഷ രണ്ടിനെതിരെ നാല് ഗോളിന് മുംബൈയെ തോൽപിച്ചു. ജെറിയുടെ ഇരട്ട ഗോൾ മികവിലായിരുന്നു ഒഡിഷയുടെ ജയം. അറിദാലും ജൊനാഥസുമാണ് ഒഡിഷയുടെ മറ്റ് ഗോളുകൾ നേടിയത്. അഹമ്മദ് ജാഹു, ഇഗോർ അൻഗ്യൂലോ എന്നിവരാണ് മുംബൈയുടെ സ്കോറർമാർ. 

തോറ്റെങ്കിലും ഒൻപത് കളിയിൽ 16 പോയിന്‍റുമായി ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് മുംബൈ സിറ്റി. നാലാം ജയത്തോടെ 13 പോയിന്‍റിലെത്തിയ ഒഡിഷ ഏഴാം സ്ഥാനത്തും. 14 പോയിന്‍റുമായി കേരള ബ്ലാസ്റ്റേഴ്‌സ് മൂന്നാം സ്ഥാനത്ത് തുടരുകയാണ്. 14 തന്നെ പോയിന്‍റുള്ള എടികെ മോഹന്‍ ബഗാനും ചെന്നൈയിന്‍ എഫ്‌സിയുമാണ് യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളില്‍. 

Scroll to load tweet…

Lionel Messi Covid : ലിയോണല്‍ മെസിക്ക് കൊവിഡ് പിടിപെട്ട സംഭവം; അർജന്‍റൈൻ ഡി ജെയ്ക്ക് വധഭീഷണി