Asianet News MalayalamAsianet News Malayalam

ഈസ്റ്റ് ബംഗാളിനെ വിറപ്പിക്കാനാകാതെ ബ്ലാസ്റ്റേഴ്‌സ്, കഷ്‌ടിച്ച് രക്ഷപ്പെട്ടു; ആദ്യപകുതി ഗോള്‍രഹിതം

4-4-2 ശൈലിയിലാണ് ഇവാന്‍ വുകോമനോവിച്ച് തന്‍റെ ടീമിനെ കളത്തിലിറക്കിയത്

ISL 2022 23 Kerala Blasters vs East Bengal FC halftime report jje
Author
First Published Feb 3, 2023, 8:21 PM IST

കൊല്‍ക്കത്ത: ഐഎസ്എല്ലില്‍ ഈസ്റ്റ് ബംഗാള്‍-കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യപകുതി ഗോള്‍രഹിതം. തുടക്കത്തിലെ ചലനം പിന്നീട് ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ കാലുകളില്‍ നിന്നുണ്ടായില്ല. 40-ാം മിനുറ്റില്‍ ഈസ്റ്റ് ബംഗാളിനായി മലയാളി താരം വി പി സുഹൈര്‍ വല ചലിപ്പിച്ചെങ്കിലും റഫറി ഓഫ്‌സൗഡ് വിളിച്ചത് ബ്ലാസ്റ്റേഴ്‌സിന് അനുഗ്രഹമായി. അവസാന മിനുറ്റുകളില്‍ ക്ലീറ്റന്‍ സില്‍വ ഇരട്ട ശ്രമം നടത്തിയെങ്കിലും വല കുലുങ്ങിയില്ല. പിന്നാലെ ലിമയുടെ ക്രോസില്‍ സുഹൈറിന്‍റെ ഹെഡററും ബ്ലാസ്റ്റേഴ്‌സിന് ഭീഷണിയാകാതെ ഒഴിഞ്ഞുപോയി. 

4-4-2 ശൈലിയിലാണ് ഇവാന്‍ വുകോമനോവിച്ച് തന്‍റെ ടീമിനെ കളത്തിലിറക്കിയത്. കരണ്‍ജീത്ത് സിംഗ് ഗോള്‍ബാറിന് കീഴെ തുടര്‍ന്നപ്പോള്‍ ജെസ്സല്‍ കാർണെയ്റോ, വിക്‌ടര്‍ മോംഗില്‍, ഹോര്‍മിപാം, ഹര്‍മന്‍ജോത് ഖബ്ര, ബ്രൈസ് മിറാണ്ട, അഡ്രിയാന്‍ ലൂണ, ജീക്‌സണ്‍ സിംഗ്, രാഹുല്‍ കെപി, അപ്പോസ്തലോസ് ജിയാനു, ദിമിത്രിയോസ് ഡയമന്‍റക്കോസ് എന്നിവര്‍ സ്റ്റാര്‍ട്ടിംഗ് ഇലവനിലെത്തി. പുത്തന്‍ താരം ഡാനിഷ് ഫറൂഖ്, ആയുഷ് അധികാരി, സഹല്‍ അബ്‌ദുല്‍ സമദ്, നിഷു കുമാര്‍, സൗരവ് മാണ്ടല്‍, സച്ചിന്‍ സുരേഷ്, വിബിന്‍ മോഹനന്‍, ഇവാന്‍ കല്യൂഷ്‌നി, ബിദ്യാസാഗര്‍ സിംഗ് എന്നിവരായിരുന്നു പകരക്കാരുടെ നിരയില്‍. 

അതേസമയം നാല് മാറ്റങ്ങളുമായി 4-4-2 ശൈലിയില്‍ തന്നെയാണ് ഈസ്റ്റ് ബംഗാള്‍ ഇറങ്ങിയത്. ഇവാന്‍, നുങ്ക, പാസ്സി, ജോര്‍ദാന്‍ എന്നിവര്‍ പുറത്തായപ്പോള്‍ ലിമ, സ്വാര്‍ഥക്, അന്‍കിത്, ജേക്ക് എന്നിവര്‍ സ്റ്റാര്‍ട്ടിംഗ് ഇലവനിലെത്തി. കമല്‍ജീത്ത്, ജെറി, മൊബഷീര്‍, മഹേഷ്, വി പി സുഹൈര്‍, ക്ലൈറ്റന്‍, ക്യര്യാക്യൂ ഇലവനിലെ മറ്റ് താരങ്ങള്‍. സ്വന്തം മൈതാനത്ത് മേധാവിത്വം കാട്ടുന്ന ഈസ്റ്റ് ബംഗാളിനെയാണ് സാല്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലെ ആദ്യപകുതിയില്‍ കണ്ടത്.   

ബ്രൈസും രാഹുലും സ്റ്റാര്‍ട്ടിംഗ് ഇലവനില്‍; ഈസ്റ്റ് ബംഗാളിനെതിരായ ടീം പ്രഖ്യാപിച്ച് ബ്ലാസ്റ്റേഴ്‌സ്

Follow Us:
Download App:
  • android
  • ios