Asianet News MalayalamAsianet News Malayalam

ISL : ഗ്രെഗ് സ്റ്റുവര്‍ട്ടിന്‍റെ ഹാട്രിക്കില്‍ ഒഡീഷയെ മുക്കി ജംഷഡ്പൂര്‍ രണ്ടാമത്

കളി തുടങ്ങി മൂന്നാം മിറ്റില്‍ തന്നെ ജംഷഡ്പൂര്‍ ലീഡെടുത്തു. ഗ്രെഗ് സ്റ്റുവര്‍ട്ട് എടുത്ത കോര്‍ണറില്‍ നിനന് പീറ്റര്‍ ഹാര്‍ട്‌ലിയാണ് ജംഷഡ്പൂരിന്‍റെ ഗോള്‍ വേട്ട തുടങ്ങിയത്.

ISL : Greg Stewart scores  hat-trick, Jamshedpur FC beat Odisha FC
Author
Fatorda Stadium, First Published Dec 14, 2021, 9:43 PM IST

ഫറ്റോര്‍ദ: ഐഎസ്എല്ലില്‍((ISL 2021-22) ) ഗ്രെഗ് സ്റ്റുവര്‍ട്ടിന്‍റെ( Greg Stewart) ഹാട്രിക്കില്‍ ഒഡീഷ എഫ് സിയെ(Odisha FC) എതിരില്ലാത്ത നാലു ഗോളിന് മുക്കി ജംഷഡ്പൂര്‍ എഫ് സി( Jamshedpur FC) പോയന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി. ജംഷഡ്പൂരിനായി ഗ്രെഗ് സ്റ്റുവര്‍ട്ട് ഹാട്രിക്ക് തികച്ചപ്പോള്‍ പീറ്റര്‍ ഹാര്‍ട്‌ലിയാണ് നാലാം ഗോള്‍ നേടിയത്. ആദ്യ പകുതിയിലായിരുന്നു നാലു ഗോളുകളുകളും. ജയത്തോടെ ആറ് കളികളില്‍ 11 പോയന്‍റായ ജംഷഡ്പൂര്‍ ഹൈദരാബാദ് എഫ് സിയെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്തി. ഐഎസ്എല്‍ എട്ടാം സീസണിലെ ആദ്യ ഹാട്രിക്കാണ് സ്റ്റുവര്‍ട്ട് ഇന്ന് സ്വന്തമാക്കിയത്.

കളി തുടങ്ങി മൂന്നാം മിറ്റില്‍ തന്നെ ജംഷഡ്പൂര്‍ ലീഡെടുത്തു. ഗ്രെഗ് സ്റ്റുവര്‍ട്ട് എടുത്ത കോര്‍ണറില്‍ നിനന് പീറ്റര്‍ ഹാര്‍ട്‌ലിയാണ് ജംഷഡ്പൂരിന്‍റെ ഗോള്‍ വേട്ട തുടങ്ങിയത്. ആദ്യ ഗോളിന് വഴിയൊരുക്കിയതിന്‍റെ തൊട്ടടുത്ത നിമിഷം ഗ്രെഗ് സ്റ്റുവര്‍ട്ട് നേരിട്ട് ഒഡീഷ വലയില്‍ പന്തെത്തിച്ച് ജംഷഡ്പൂരിന് രണ്ട് ഗോളിന്‍റെ ലീഡ് സമ്മാനിച്ച.

ആദ്യ മിനിറ്റുകളില്‍ തന്നെ രണ്ടു ഗോളിന് പിന്നിലായിപ്പോയതിന്‍റെ ഷോക്കില്‍ നിന്ന് മുക്തരാവാതിരുന്ന ഒഡീഷക്ക് കാര്യമായ ആക്രമണങ്ങളൊന്നും നടത്താനായില്ല. ഓരോതവണ ഒഡീഷ ബോക്സില്‍ പന്തെത്തുമ്പോഴും ജംഷഡ്പൂര്‍ ഗോളടിക്കുമെന്ന്  തോന്നിപ്പിച്ചു. ഒടുവില്‍ സ്റ്റുവര്‍ട്ട് തന്‍റെ രണ്ടാം ഗോള്‍ 21-ാം മിനിറ്റില്‍ കണ്ടെത്തി.

അധികം വൈകാതെ 35-ാം മിനിറ്റില്‍ തന്‍റെ മൂന്നാം ഗോളും കുറിച്ച് ആദ്യ പകുതിയില്‍ തന്നെ സ്റ്റുവര്‍ട്ട് ചന്‍റെ ഹാട്രിക്ക് പൂര്‍ത്തിയാക്കി. ആദ്യ പകുതിയില്‍ പന്തടക്കത്തില്‍ ജംഷഡ്പൂരിനോട് പിടിച്ചു നിന്നെങ്കിലും ആസൂത്രിത മുന്നേറ്റങ്ങളൊന്നും ഒഡീഷ ഭാഗത്തു നിന്നുണ്ടായില്ല.

ആദ്യ പകുതിയിലെ നാലു ഗോള്‍ ലീഡുയര്‍ത്താന്‍ രണ്ടാം പകുതിയിലും ജംഷഡ്പൂരിന് അവസരങ്ങള്‍ ലഭിച്ചു. എന്നാല്‍ ഒഡീഷ ഒത്തൊരുമിച്ച് പ്രതിരോധിച്ചതോടെ കൂടുതല്‍ ഗോള്‍ വഴങ്ങാതെ മത്സരം അവസാനിപ്പിക്കാനായി.

Follow Us:
Download App:
  • android
  • ios