മത്സരത്തിനുശേഷമുള്ള ഓൺലൈന്‍ വാര്‍ത്താസമ്മേളനത്തിനായി കോച്ച് എത്തിയെങ്കിലും സാങ്കേതിക കാരണങ്ങളാൽ ശബ്ദം വ്യക്തമല്ലായിരുന്നു. കുറച്ച് സമയം കാത്തുനിന്ന ശേഷം വുകമനോവിച്ച് അധികൃതരുടെ അനുമതിയോടെ മടങ്ങുകയാണ് ചെയ്തത്.

മഡ്ഗാവ്: ഐഎസ്എല്ലില്‍(ISL) കേരള ബ്ലാസ്റ്റേഴ്സ്(Kerala Blasters) പരിശീലകന്‍ ഇവാന്‍ വുകാമനോവിച്ച്(Ivan Vukomanovic), എടികെ മോഹന്‍ ബഗാനെതിരായ മത്സരത്തിനുശേഷമുള്ള വാര്‍ത്താസമ്മേളനം ഉപേക്ഷിച്ചെന്ന് സമൂഹ മാധ്യമങ്ങളില്‍ വ്യാജപ്രചാരണം. എന്നാൽ യഥാര്‍ത്ഥ്യത്തിൽ സംഭവിച്ചതിന്‍റെ ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ്.

മത്സരത്തിനുശേഷമുള്ള ഓൺലൈന്‍ വാര്‍ത്താസമ്മേളനത്തിനായി കോച്ച് എത്തിയെങ്കിലും സാങ്കേതിക കാരണങ്ങളാൽ ശബ്ദം വ്യക്തമല്ലായിരുന്നു. കുറച്ച് സമയം കാത്തുനിന്ന ശേഷം വുകമനോവിച്ച് അധികൃതരുടെ അനുമതിയോടെ മടങ്ങുകയാണ് ചെയ്തത്.

Also Read: ആവര്‍ത്തിക്കില്ല കഴിഞ്ഞ സീസണിലെ പിഴവുകള്‍; ആരാധകര്‍ക്ക് ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍റെ ഉറപ്പ്

ഐഎസ്എൽ ചട്ടത്തിനു വിരുദ്ധമായി പ്രവര്‍ത്തിച്ച കോച്ചിനെതിരെ നടപടി വേണമെന്ന് ചിലര്‍ ആവശ്യപ്പെടുന്നതിനാലാണ് ഈ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നത്.

YouTube video player

ഐഎസ്എല്‍ എട്ടാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ എടികെ മോഹന്‍ ബഗാനോട് കേരളാ ബ്ലാസ്റ്റേഴ്സ് രണ്ടിനെതിരെ നാലു ഗോളിന് തോറ്റിരുന്നു. ഈ മാസം 25ന് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരെയാണ് സീസണില്‍ ബ്ലാസ്റ്റേഴ്സിന്‍റെ അടുത്ത മത്സരം.

Also Read: ഐഎസ്എല്‍: ബ്ലാസ്റ്റേഴ്സ് തോറ്റു തുടങ്ങി, എടികെയോട് തോറ്റത് രണ്ടിനെതിരെ നാലു ഗോളിന്