വിസെന്‍സ: ഇറ്റാലിയന്‍ ഫുട്ബോള്‍ ഇതിഹാസം പൗലോ റോസിയുടെ സംസ്‌കാരത്തിനിടെ വീട്ടിൽ മോഷണം. പണവും റോസിയുടെ വാച്ചും മോഷണം പോയതായി ഭാര്യ ഫെഡെറിക്ക പൊലീസില്‍ പരാതി നൽകി. സംസ്‌കാരച്ചടങ്ങുകള്‍ക്കായി കുടുംബം വിസെന്‍സയിലെ പള്ളിയിലേക്ക് പോയപ്പോഴാണ് സംഭവം.

തിരികെയെത്തിയപ്പോഴാണ് വീട് കുത്തിത്തുറന്ന നിലയിൽ കണ്ടെത്തിയത്. അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. 

റോസിയുടെ സംസ്‌കാരം ഇറ്റലിയിലെ വിസെന്‍സയിൽ നടന്നു. ആയിരക്കണക്കിന് പേരാണ് ഇതിഹാസതാരത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്. 1982ലെ ലോകകപ്പ് നേടിയ ഇറ്റാലിയന്‍ ടീമിലെ റോസിയുടെ സഹതാരങ്ങളാണ് മൃതദേഹം അടങ്ങിയ പേടകം കത്തീഡ്രലിലേക്ക് എത്തിച്ചത്.

ഇറ്റാലിയന്‍ ടെലിവിഷന്‍ ചാനലുകളെല്ലാം സംസ്‌കാരച്ചടങ്ങ് പൂര്‍ണമായി തത്സമയം സംപ്രേഷണം ചെയ്യുകയും ചെയ്തു. 1982ലെ ലോകകപ്പില്‍ ഇറ്റലിയുടെ കിരീടനേട്ടത്തിൽ നിര്‍ണായക പങ്ക് വഹിച്ച റോസി ടൂര്‍ണമെന്‍റിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍, ടോപ്കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് പുരസ്കാരങ്ങള്‍ സ്വന്തമാക്കിയിരുന്നു. 

കാല്‍പ്പന്തിലെ പെണ്‍കരുത്ത്; ചരിത്രലക്ഷ്യം വച്ച് പൂവാറിലെ പെണ്‍കുട്ടികള്‍