Asianet News MalayalamAsianet News Malayalam

ബുഫണ്‍ യുവന്റസുമായുള്ള കരാര്‍ പുതുക്കുന്നില്ല; അവസാനിക്കുന്നത് 19 വര്‍ഷത്തെ ബന്ധം

ടീമിനൊപ്പം തുടരേണ്ടെന്നാണ് ബുഫണിന്റെ തീരുമാനം. 43 കാരനാ ബുഫണ്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പ്രശസ്ത ഫുട്‌ബോള്‍ ജേര്‍ണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ ഇക്കാര്യം ട്വീറ്റ് ചെയ്തു.

Juventus goalkeeper Gianluigi Buffon leave end of the season
Author
Turin, First Published May 11, 2021, 9:15 PM IST

ടൂറിന്‍: ഇറ്റാലിയന്‍ ഇതിഹാസ ഗോള്‍ കീപ്പര്‍ ജിയാന്‍ലൂഗി ബുഫണ്‍ ഈ സീസണില്‍ യുവന്റസിനോട് വിടപറയും. യുവന്റസുമായി ഒരുവര്‍ഷം കൂടി കരാര്‍  പുതുക്കമെന്ന നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ടീമിനൊപ്പം തുടരേണ്ടെന്നാണ് ബുഫണിന്റെ തീരുമാനം. 43 കാരനാ ബുഫണ്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പ്രശസ്ത ഫുട്‌ബോള്‍ ജേര്‍ണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ ഇക്കാര്യം ട്വീറ്റ് ചെയ്തു.

2001 മുതല്‍ 2018 വരെ യുവന്റസിന്റെ പ്രധാന ഗോള്‍ കീപ്പര്‍ ബുഫണായിരുന്നു. സീരി എ ക്ലബ് പാര്‍മയില്‍ നിന്നാണ് ബുഫണ്‍ യുവന്റസിലെത്തുന്നത്. ഇതിനിടെ 2019 സീസണില്‍ പിഎസ്ജിയിലേക്ക് പോയി ബുഫണ്‍. എന്നാല്‍ തൊട്ടടുത്ത സീസണില്‍ യുവന്റസില്‍ തന്നെ തിരിച്ചെത്തുകയായിരുന്നു. എന്നാല്‍ തിരിച്ചുവരവില്‍ ഒന്നാം ഗോള്‍കീപ്പര്‍ സ്ഥാനവും ക്യാപ്റ്റന്റെ ആംബാന്‍ഡും ബുഫണിന് ലഭിച്ചില്ല. 

കരാര്‍ പുതുക്കുന്നില്ലെന്ന് പറഞ്ഞെങ്കിലും വിരമിക്കലിനെ കുറിച്ചൊന്നു ബുഫണ്‍ സംസാരിച്ചിട്ടില്ല. യുവന്റസിനൊപ്പം 19 സീസണ്‍ കളിച്ച വെറ്ററന്‍ ഗോള്‍ കീപ്പര്‍ 600ല്‍ കൂടൂതല്‍ മത്സരങ്ങളില്‍ ഗോള്‍ കീപ്പറായിരുന്നു. വരുന്ന സീസണില്‍ മറ്റൊരു ടീമിന്റെ ജേഴ്‌സിയില്‍ കാണാമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകര്‍.

Follow Us:
Download App:
  • android
  • ios