ബ്ലാസ്റ്റേഴ്‌സിന് 6-7 കോടി രൂപ പിഴ ചുമത്തിയേക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ മാധ്യമ പ്രവര്‍ത്തകന്‍ മാര്‍കസ് മെര്‍ഗുലാവോയാണ് ട്വീറ്റ് ചെയ്യന്നു. അതേസമയം, പോയിന്റ് വെട്ടിചുരുക്കലോ, അയോഗ്യമാക്കുകയോ ചെയ്യില്ലെന്നും അദ്ദേഹം കുറിച്ചിട്ടു.

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പ്ലേ ഓഫില്‍ ബംഗളൂരു എഫ്‌സിക്കെതിരായ മത്സരം പൂര്‍ത്തിയാക്കാതെ ഇറങ്ങിപോന്ന കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരെ കടുത്ത നടപടി ഉണ്ടായേക്കില്ല. അതേസമയം ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകോമാനോവിച്ചിനെതിരെ എന്ത് നടപടി സ്വീകരിക്കുമെന്നുള്ള കാര്യത്തില്‍ തീരുമാനമായിട്ടില്ല. ബെംഗളൂരു എഫ്സി നായകന്‍ സുനില്‍ ഛേത്രിയുടെ വിവാദ ഫ്രീകിക്ക് ഗോളിനെ തുടര്‍ന്ന് മത്സരം പൂര്‍ത്തിയാക്കാതെ തന്റെ താരങ്ങളുമായി മൈതാനം വിടുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ നടപടി സ്വീകരിക്കുന്നത്.

ബ്ലാസ്റ്റേഴ്‌സിന് 6-7 കോടി രൂപ പിഴ ചുമത്തിയേക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ മാധ്യമ പ്രവര്‍ത്തകന്‍ മാര്‍കസ് മെര്‍ഗുലാവോയാണ് ട്വീറ്റ് ചെയ്യന്നു. അതേസമയം, പോയിന്റ് വെട്ടിചുരുക്കലോ, അയോഗ്യമാക്കുകയോ ചെയ്യില്ലെന്നും അദ്ദേഹം കുറിച്ചിട്ടു. വുകോമാനോവിച്ചിനെതിരെ പ്രത്യേകം നടപടിയെടുക്കും. അതെന്തെന്ന് വ്യക്തമായിട്ടില്ല. അദ്ദേഹത്തിന്റെ ട്വീറ്റ് വായിക്കാം...

Scroll to load tweet…

വുകോമനോവിച്ചിനെ രാജ്യാന്തര തലത്തില്‍ വിലക്കാന്‍ നിയമപരമായി ഇടപെടാന്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന് കഴിയില്ല. ഇതോടെ ഐഎസ്എല്ലില്‍ വിലക്ക് വന്നാലും വിദേശ ക്ലബുകളില്‍ ഇവാന് പരിശീലകനാവാന്‍ കഴിയും. ഇവാനെതിരെ എഐഎഫ്എഫിന്റെ അച്ചടക്ക നടപടിയുണ്ടാകുമെന്ന് നേരത്തെയും റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ബെംഗളൂരു എഫ്സിക്കെതിരായ മത്സരം പൂര്‍ത്തിയാകന്‍ 15 മിനുറ്റ് ശേഷിക്കേ എന്തിനാണ് താരങ്ങളേയും കൂട്ടി കളിക്കളം വിട്ടതെന്ന എഐഎഫ്എഫ് അച്ചടക്ക സമിതിയുടെ നോട്ടീസിന് ഇവാന്‍ വുകോമനോവിച്ച് മറുപടി നല്‍കിയിരുന്നു. 

കഴിഞ്ഞ സീസണിലുള്‍പ്പടെയുണ്ടായ വിവാദ റഫറി തീരുമാനങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോക്ക് എന്നാണ് ഇവാന്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ അച്ചടക്ക സമിതിക്ക് നല്‍കിയ വിശദീകരണം. ബെംഗളൂരു എഫ്സിക്ക് എതിരായ പ്ലേ ഓഫ് മത്സരം വീണ്ടും കളിക്കണമെന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ആവശ്യം നേരത്തെ എഐഎഫ്എഫ് തള്ളിക്കളഞ്ഞിരുന്നു. ഇതാദ്യമായാണ് ഐഎസ്എല്ലില്‍ ഒരു ടീം ബഹിഷ്‌കരണം നടത്തി ഇറങ്ങിപ്പോകുന്നത്.

ഛേത്രിക്ക് ഗോള്‍; ത്രിരാഷ്‌ട്ര ഫുട്ബോളില്‍ ഇന്ത്യ ചാമ്പ്യന്‍മാര്‍