സന്ദീപ് സിംഗ്, ഹോമിപാം, നിഷു കുമാര്‍ എന്നിവരാണ് പകരമെത്തിയത്. മധ്യനിരയില്‍ ഇവാന്‍ കലിയൂഷ്‌നി, സൗരവ് മണ്ഡല്‍, കെ പി രാഹുല്‍ എന്നിവരും കളിക്കും.

ഗുവാഹത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ നേരിടുന്ന കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പ്ലെയിംഗ് ഇലവന്‍ പ്രഖ്യാപിച്ചു. മുംബൈ സിറ്റി എഫ്‌സിക്കെതിരെ കളിച്ച ടീമില്‍ നിന്ന് വ്യാപക മാറ്റങ്ങളാണ് പ്ലയിംഗ് ഇലവനില്‍ വരുത്തിയിക്കുന്നത്. ഗോള്‍ കീപ്പറായി ഗില്‍ തുടരും. പ്രതിരോധത്തില്‍ മൂന്ന് മാറ്റങ്ങള്‍ വരുത്തി. ഹര്‍മന്‍ജോത് ഖബ്ര, വിക്റ്റര്‍ മോംഗില്‍, ജെസ്സല്‍ കര്‍നൈറോ എന്നിവരെ പുറത്തിരുത്തിയാണ് കോച്ച് വുകോമാനോവിച്ച് ടീം പുറത്തുവിട്ടത്.

സന്ദീപ് സിംഗ്, ഹോമിപാം, നിഷു കുമാര്‍ എന്നിവരാണ് പകരമെത്തിയത്. മധ്യനിരയില്‍ ഇവാന്‍ കലിയൂഷ്‌നി, സൗരവ് മണ്ഡല്‍, കെ പി രാഹുല്‍ എന്നിവരും കളിക്കും. മുന്നേറ്റനിരയില്‍, ദിമിത്രിയോസ് ദിയമന്റകോസ് എന്നിവരുമുണ്ട്. അവസാന മത്സരത്തില്‍ മുംബൈ സിറ്റി എഫ്‌സിക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് തോല്‍പ്പിച്ചത്. അതും സ്വന്തം ഗ്രൗണ്ടില്‍. തൊട്ടുമുമ്പ് ഒഡീഷയോടും എടികെ മോഹന്‍ ബഗാനോടും തോല്‍ക്കുകയുണ്ടായി. ഈസ്റ്റ് ബംഗാളിനെതിരെ നേടിയ ഒരു ജയം മാത്രമാണുള്ളത്.

പുള്ളാവൂരിലെ 'മെസിക്കും നെയ്മർക്കും' പഞ്ചായത്തിന്റെ ചെക്ക്; കട്ടൗട്ടുകൾ എടുത്തുമാറ്റണമെന്ന് നിർദേശം

നിലവില്‍ നാല് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്‌സ് മൂന്ന് പോയിന്റുമായി ഒമ്പതാം സ്ഥാനനത്താണ്. ഈസ്റ്റ് ബംഗാളുമാണ് ബ്ലാസ്റ്റേഴ്‌സിന് താഴെയുള്ളത്. നിലവിലെ ചാംപ്യന്മാരായ ഹൈദരാബാണ് എഫ്‌സിയാണ് മുന്നില്‍ 13 പോയിന്റാണ് അവര്‍ക്കുള്ളത്. ഒമ്പത് പോയിന്റുമായി എഫ്‌സി ഗോവയാണ് രണ്ടാമത്. ഇത്രയും പോയിന്റുള്ള ഒഡീഷ മൂന്നാമതും എട്ട് പോയിന്റുള്ള മുംബൈ സിറ്റി എഫ്‌സി നാലാമതാണ്.

16 തവണയാണ് ബ്ലാസ്റ്റേഴ്‌സും നോര്‍ത്ത് ഈസ്റ്റും ഇതുവരെ ഏറ്റുമുട്ടിയത്. ആറ് തവണ മഞ്ഞപ്പടയും നാലു തവണ നോര്‍ത്ത് ഈസ്റ്റും ജയിച്ചു. തുടരെ നാല് മത്സരങ്ങള്‍ ഐഎസ്എല്ലില്‍ തോല്‍ക്കുന്ന ആദ്യ ടീമാണ് നോര്‍ത്ത് ഈസ്റ്റ്. വിലക്ക് നേരിടുന്ന കോച്ച് മാര്‍കോ ബാല്‍ബുല്‍ ഇത്തവണ ഡഗൗട്ടില്‍ കളി നിയന്ത്രിക്കാനുണ്ടാകില്ലെന്നതും നോര്‍ത്ത് ഈസ്റ്റിന് തിരിച്ചടി.