ഐഎസ്എല്‍ സീസണിന് മുന്നോടിയായി മുഖ്യപരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിന്റെയും സംഘത്തിന്റെയും കീഴിലാണ് ടീം പരിശീലിക്കുന്നത്.

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ പ്രീസീസണ്‍ മത്സരം ഇന്ന് നടക്കും. വൈകിട്ട് നാല് മണിക്ക് എറണാകുളം പനമ്പിള്ളി നഗര്‍ ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ കേരള യുണൈറ്റഡ് എഫ്സിയാണ് എതിരാളികള്‍. യുണൈറ്റഡ് എഫ്സിക്കെതിരെയുള്ള അടുത്ത മത്സരം ഓഗസ്റ്റ് 27 ന് നടക്കും. സെപ്റ്റംബര്‍ മൂന്നിനാണ്. 

Add Asianetnews as a Preferred SourcegooglePreferred

ജമ്മു & കാശ്മീര്‍ ബാങ്ക് എഫ് സി ക്കെതിരെയാണ് അവസാന മത്സരം. ഐഎസ്എല്‍ സീസണിന് മുന്നോടിയായി മുഖ്യപരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിന്റെയും സംഘത്തിന്റെയും കീഴിലാണ് ടീം പരിശീലിക്കുന്നത്. ആരാധകര്‍ക്ക് കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗിക യൂട്യൂബ് ചാനല്‍ വഴി പ്രീസീസണ്‍ മത്സരം കാണാനാവും.

അതേസമയം യുവതാരം ഗിവ്‌സണ്‍ സിംഗ് ബ്ലാസ്‌റ്റേഴ്‌സില്‍ തുടരുമെന്ന് ക്ലബ് അറിയിച്ചു. ഒരു വര്‍ഷത്തേക്ക് കൂടിയാണ് കരാര്‍ നീട്ടിയത്. ക്ലബിനൊപ്പം മൂന്ന്് വര്‍ഷം കളിച്ച താരമാണ് ഗിവ്‌സണ്‍.