ഗ്രൂപ്പ് ബിയില്‍ വെസ്റ്റ് ഹാം യുണൈറ്റഡ്, ക്രിസ്റ്റല്‍ പാലസ് ടീമുകളെയും വരും ദിവസങ്ങളില്‍ ബ്ലാസ്റ്റേഴ്‌സ് നേരിടും. ബംഗളൂരുവിന്റെ ഇന്നത്തെ എതിരാളികള്‍ ലെസ്റ്റര്‍ സിറ്റിയാണ്. മത്സരം രാത്രി 9.30ന്.

ലണ്ടന്‍: ഇംഗ്ലണ്ടില്‍ നടക്കുന്ന നെക്സ്റ്റ് ജനറേഷന്‍ കപ്പില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനും (Kerala Blasters) ബെംഗളൂരു എഫ്‌സിക്കും (Bengaluru FC) ഇന്ന് ആദ്യ മത്സരം. പ്രീമിയര്‍ ലീഗ് ക്ലബ്ബുകളുടെ യൂത്ത് ടീമുകളാണ് എതിരാളികള്‍. ബ്ലാസ്റ്റേഴ്‌സിന്റെയും ബംഗളൂരു എഫ്‌സിയുടേയും റിസര്‍വ് ടീമാണ് നെക്സ്റ്റ് ജനറേഷന്‍ കപ്പിനായി ലണ്ടനിലുള്ളത്. വൈകീട്ട് 3.30ന് നടക്കുന്ന മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ്, ടോട്ടനത്തിന്റെ യൂത്ത് ടീമിനെ നേരിടും. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റേയും ബ്ലാസ്റ്റേഴ്‌സിന്റേയും ഔദ്യോഗിക യുട്യൂബ്, ഫേസ്ബുക്ക് പേജുകളില്‍ മത്സരം ലൈവായിട്ട് കാണാം. 

ഗ്രൂപ്പ് ബിയില്‍ വെസ്റ്റ് ഹാം യുണൈറ്റഡ്, ക്രിസ്റ്റല്‍ പാലസ് ടീമുകളെയും വരും ദിവസങ്ങളില്‍ ബ്ലാസ്റ്റേഴ്‌സ് നേരിടും. ബംഗളൂരുവിന്റെ ഇന്നത്തെ എതിരാളികള്‍ ലെസ്റ്റര്‍ സിറ്റിയാണ്. മത്സരം രാത്രി 9.30ന്. കഴിഞ്ഞ ഏപ്രിലില്‍ ഗോവയില്‍ നടന്ന റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്‌മെന്റ് ലീഗില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തിയതോടെയാണ് നെക്സ്റ്റ് ജനറേഷന്‍ കപ്പിന് ബെംഗളൂരുവും ബ്ലാസ്റ്റേഴ്‌സും യോഗ്യത നേടിയത്. 

ഡി.കെ വിളികളുമായി പ്രകോപിപ്പിച്ച് ആരാധകര്‍, പ്രതികരിച്ച് മുരളി വിജയ്-വീഡിയോ

ഗ്രൂപ്പ് ബിയിലാണ് ബ്ലാസ്റ്റേഴ്‌സ് മത്സരിക്കുന്നത്. ടോട്ടനത്തെ കൂടാതെ ക്രിസ്റ്റല്‍ പാലസ്, വെസ്റ്റ് ഹാം യുനൈറ്റഡ് എന്നിവരും ഗ്രൂപ്പിലുണ്ട്. ഗ്രൂപ്പ് ബിയില്‍ നോട്ടിംഗ്ഹാം ഫോറസ്റ്റ്, സ്‌റ്റെലന്‍ബോഷ് എഫ്‌സി (ദക്ഷിണാഫ്രിക്ക) എന്നിവരാണ് ബംഗളൂരിനും ലെസ്റ്ററുമല്ലാതെ ഗ്രൂപ്പ് എയിലുള്ളത്. 

ഇരു ടീമുകള്‍ക്കും ആശംസകള്‍ നേര്‍ന്ന് സുനില്‍ ഛേത്രിയും സഹല്‍ അബ്ദുല്‍ സമദും. തിരുവനന്തപുരത്ത് ഒരുമാസം നീണ്ട പരിശീലനത്തിന് ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് റിസര്‍വ് ടീം ലണ്ടനിലെത്തിയത്. തോമസ് ഷ്വൊസാണ് പരിശീലകന്‍.

കെ എല്‍ രാഹുല്‍ വിന്‍ഡീസിനെതിരെ ടി20 പരമ്പരയ്ക്കില്ല; സഞ്ജു സാംസണ്‍ ടീമിനൊപ്പം തുടരുമോ?

കേരള ബ്ലാസ്റ്റേഴ്‌സ് ടീം: സച്ചിന്‍ സുരേഷ്, മുഹീദ് സാബിര്‍ ഖാന്‍, മുഹമ്മദ് മുര്‍ഷിദ് (ഗോള്‍ കീപ്പര്‍മാര്‍). മുഹമ്മദ് ബാസിത്, ഹോമിപാം റുവിഹ്, വി ബിജോയ്, തേജസ് കൃഷ്ണ, മര്‍വാന്‍ ഹുസൈന്‍, ഷെറിന്‍ സലാരി, അരിത്ര ദാസ് (പ്രതിരോധം). മുഹമ്മദ് ജസീം, ജീക്‌സണ്‍ തൗനജം, ആയുഷ് അധികാരി, ഗിവ്‌സണ്‍ മൊയ്‌രാങ്തം, മുഹമ്മദ് അസര്‍ (മധ്യനിര). മുഹമ്മദ് അജ്‌സായ്, മുഹമ്മദ് ഐമന്‍, നിഹാല്‍ സുധീഷ് (മുന്നേറ്റം).