Asianet News MalayalamAsianet News Malayalam

Santosh Trophy: വീണ്ടും സന്തോഷം; സന്തോഷ് ട്രോഫി ജയിച്ച കേരളാ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് സര്‍ക്കാര്‍

സന്തോഷ് ട്രോഫി ഫൈനലില്‍ പശ്ചിമ ബംഗാളിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-4ന് തോല്‍പ്പിച്ചായിരുന്നു കേരളത്തിന്‍റെ കിരീടനേട്ടം. നിശ്ചിത സമയത്ത് ഗോള്‍രഹിതമായ മത്സരത്തില്‍ എക്സ്ട്രാ ടൈമിന്‍റെ ഏഴാം മിനിറ്റില്‍ ദിലീപ് ഓര്‍വനിലൂടെ ബംഗാള്‍ ലീഡെടുത്തു. എക്സ്ട്രാ ടൈം തീരാന്‍ നാലു മിനിറ്റ് ബാക്കിയിരിക്കെ വലതു വിങ്ങില്‍ നിന്ന് നൗഫല്‍ നല്‍കിയ ക്രോസില്‍ പകരക്കാരനായി എത്തിയ സഫ്‌നാദ് ഉഗ്രന്‍ ഹെഡറിലൂടെ കേരളത്തെ ഒപ്പമെത്തിച്ചു.

Kerala Govt. announces 5 Lakh rupees reward for Santosh Trophy Winners
Author
Thiruvananthapuram, First Published May 13, 2022, 10:48 AM IST

തിരുവനന്തപുരം: സന്തോഷ് ട്രോഫി(Santosh Trophy) വിജയികളായ കേരള ഫുട്ബോള്‍ ടീം(Kerala Football Team) അംഗങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികമായി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. അസി. കോച്ച്, ഹെഡ് കോച്ച്, ഗോൾകീപ്പർ ട്രെയിനർ, മാനേജർ എന്നിവർക് മൂന്നു ലക്ഷം രൂപവും പാരിതോഷികമായി നല്‍കും.

സന്തോഷ് ട്രോഫി ഫൈനലില്‍ പശ്ചിമ ബംഗാളിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-4ന് തോല്‍പ്പിച്ചായിരുന്നു കേരളത്തിന്‍റെ കിരീടനേട്ടം. നിശ്ചിത സമയത്ത് ഗോള്‍രഹിതമായ മത്സരത്തില്‍ എക്സ്ട്രാ ടൈമിന്‍റെ ഏഴാം മിനിറ്റില്‍ ദിലീപ് ഓര്‍വനിലൂടെ ബംഗാള്‍ ലീഡെടുത്തു. എക്സ്ട്രാ ടൈം തീരാന്‍ നാലു മിനിറ്റ് ബാക്കിയിരിക്കെ വലതു വിങ്ങില്‍ നിന്ന് നൗഫല്‍ നല്‍കിയ ക്രോസില്‍ പകരക്കാരനായി എത്തിയ സഫ്‌നാദ് ഉഗ്രന്‍ ഹെഡറിലൂടെ കേരളത്തെ ഒപ്പമെത്തിച്ചു.

ഷംഷീര്‍ വയലില്‍ പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ ചെക്ക് മുന്‍ താരങ്ങള്‍ കേരളാ ടീമിന് കൈമാറി

തുടര്‍ന്ന് നടന്ന പെനല്‍റ്റി ഷൂട്ടൗട്ടില്‍ രണ്ടാം കിക്കെടുത്ത ബംഗാളിന്‍റെ സജലിന് പിഴച്ചു. സജലിന്‍റെ കിക്ക് പുറത്തേക്ക് പോയപ്പോള്‍ കേരളത്തിന്‍റെ കിക്കുകള്‍ എല്ലാം ഗോളായി. സഞ്ജു, ബിബിന്‍, ക്യാപ്റ്റന്‍ ജിജോ ജോസഫ്, ജേസണ്‍, ജെസിന്‍ എന്നിവരാണ് ഷൂട്ടൗട്ടില്‍ കേരളത്തിനായി സ്കോര്‍ ചെയ്തത്. ആതിഥേയരെന്ന നിലയില്‍ കേരളത്തിന്‍റെ മൂന്നാം കിരീടവും 2018നുശേഷം ആദ്യ കിരീടനേട്ടമാണിത്. ഇതിന് മുമ്പ് കൊച്ചിയില്‍ 1973ലും 1993ലുമായിരുന്നു ആതിഥേയരെന്ന നിലയിലുള്ള കേരളത്തിന്‍റെ കിരീടനേട്ടം.

റാഷിദിന് ഇത് സന്തോഷ ട്രോഫി തന്നെ; വീട് നിര്‍മ്മിച്ചുനല്‍കുമെന്ന് ടി സിദ്ധിഖ് എംഎല്‍എ

നേരത്തെ സന്തോഷ് ട്രോഫി കിരീടം നേടിയ കേരളാ ടീമിന് വി.പി.എസ് ഹെൽത്ത്കെയർ ഒരു കോടി രൂപ പാരിതോഷികം നല്‍കിയിരുന്നു.

Follow Us:
Download App:
  • android
  • ios