ഗ്രനാഡയ്‌ക്കെതിരായ മത്സരത്തിനിടെ റഫറിയോട് മോശമായി പെരുമാറിയതിനാണ് കൂമാന് രണ്ട് മത്സരത്തിൽ വിലക്കേർപ്പെടുത്തിയത്. 

ബാഴ്‌സലോണ: സ്‌പാനിഷ് ലീഗ് അധികൃതർ ഏർപ്പെടുത്തിയ വിലക്കിനെതിരെ ബാഴ്‌സലോണ പരിശീലകന്‍ റൊണാൾഡ് കൂമാൻ നൽകിയ അപ്പീൽ തള്ളി. ഗ്രനാഡയ്‌ക്കെതിരായ മത്സരത്തിനിടെ റഫറിയോട് മോശമായി പെരുമാറിയതിനാണ് കൂമാന് രണ്ട് മത്സരത്തിൽ വിലക്കേർപ്പെടുത്തിയത്. 

യൂറോപ്പ ലീഗ്: ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം; യുണൈറ്റഡും റോമയും മുഖാമുഖം

ഇതോടെ ശനിയാഴ്ച അത്‍ലറ്റിക്കോ മാഡ്രിഡിന് എതിരായ നിർണായക മത്സരത്തിലും കൂമാന് ടീമിനൊപ്പം ഗ്രൗണ്ടിൽ പ്രവേശിക്കാനാവില്ല. പകരം സഹപരിശീലകൻ ആൽഫ്രഡോ ഷ്രൂഡറിനാവും ടീമിന്റെ ചുമതല. വലൻസിയക്കെതിരായ അവസാന മത്സരത്തിലും കൂമാൻ ടീമിനൊപ്പം ഉണ്ടായിരുന്നില്ല. 

റയല്‍ തോറ്റു; ചാമ്പ്യൻസ് ലീഗില്‍ ചെല്‍സി-സിറ്റി ഫൈനല്‍

ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ലാ ലീഗയിൽ ജേതാക്കളെ നിശ്ചയിക്കുക ബാഴ്‌സലോണ, അത്‍ലറ്റിക്കോ മാഡ്രിഡ് മത്സരഫലമാവും. 76 പോയിന്റുള്ള അത്‍ലറ്റിക്കോ മാഡ്രിഡാണ് ലീഗിൽ ഒന്നാം സ്ഥാനത്ത്. 74 പോയിന്റ് വീതമുള്ള റയൽ മാഡ്രിഡും ബാഴ്‌സലോണയും രണ്ടും മൂന്നും സ്ഥാനങ്ങളിലും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona