35 കളിയിൽ 75 പോയിന്റുമായി മൂന്നാം സ്ഥാനത്ത് ഉള്ള ബാഴ്‌സയ്‌ക്ക് ജയിച്ചാൽ ലീഗിൽ ഒന്നാമത് എത്താം. 

വലന്‍സിയ: സ്‌പാനിഷ് ലീഗിൽ ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് ബാഴ്‌സലോണ ഇന്നിറങ്ങും. ലെവാന്റെ ആണ് എതിരാളികൾ. രാത്രി ഒന്നരയ്ക്ക്‌ ആണ് കളി തുടങ്ങുക. 35 കളിയിൽ 75 പോയിന്റുമായി മൂന്നാം സ്ഥാനത്ത് ഉള്ള ബാഴ്‌സയ്‌ക്ക് ജയിച്ചാൽ ലീഗിൽ ഒന്നാമത് എത്താം. 35 കളിയിൽ 77 പോയിന്റുള്ള അത്‌ലറ്റികോ മാഡ്രിഡാണ് ഒന്നാം സ്ഥാനത്ത്. ലീഗിൽ കിരീടം ഉറപ്പാക്കാൻ ഇനിയുള്ള ഓരോ കളികളും നിർണായകമാണ്. 

'വാക്ക് നൽകി വഞ്ചിച്ചു'; നെയ്‌മര്‍ക്കെതിരെ ഒളിയമ്പുമായി ബാഴ്‌സലോണ

കഴിഞ്ഞ മത്സരത്തില്‍ അത്‌ലറ്റികോ മാഡ്രിഡിനോട് ബാഴ്‌സ ഗോള്‍രഹിത സമനില വഴങ്ങിയിരുന്നു. അലാവസിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ലെവാന്‍റെയ്‌ക്കും സമനില(2-2) ആയിരുന്നു ഫലം. 

സ്‌പാനിഷ് ലീഗ് കിരീടം തുലാസില്‍; റയലിന് തിരിച്ചടി, സെവിയ്യയോട് സമനില

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍
എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
#BreakTheChain #ANCares #IndiaFightsCorona