മാഡ്രിഡ്: സ്‌പാനിഷ് ലീഗ് ഫുട്ബോളിൽ ഇന്ന് വമ്പൻ പോരാട്ടം. കിരീടപ്പോരിൽ ഏറെ നിർണായകമായ എൽ ക്ലാസിക്കോയിൽ റയൽ മാഡ്രിഡ് രാത്രി പന്ത്രണ്ടരയ്‌ക്ക് ബാഴ്‌സലോണയെ നേരിടും. സീസണിലെ ആദ്യ എൽ ക്ലാസിക്കോ റയലിന്റെ ഹോം ഗ്രൗണ്ടിലാണ് നടക്കുക. 

പരിക്കേറ്റ നായകൻ സെ‍ർജിയോ റാമോസ് ഇല്ലാതെയാവും റയൽ ഇറങ്ങുക. ബാഴ്‌സലോണ നായകൻ ലിയോണൽ മെസ്സി 2017ന് ശേഷം എൽ ക്ലാസിക്കോയിൽ ഗോൾ നേടിയിട്ടില്ല. 29 കളിയിൽ 65 പോയിന്റുള്ള ബാഴ്സലോണ രണ്ടും 63 പോയിന്റുള്ള റയൽ മൂന്നും സ്ഥാനത്താണ്. 66 പോയിന്റുള്ള അത്‍ലറ്റിക്കോ മാഡ്രിഡാണ് ഒന്നാം സ്ഥാനത്ത്. 

അതേസമയം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പ്രമുഖ ടീമുകൾക്ക് ഇന്ന് മത്സരമുണ്ട്. ലീഗിലെ ഒന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റി വൈകിട്ട് അഞ്ചിന് ലീഡ്സ് യുണൈറ്റഡിനെയും നിലവിലെ ചാമ്പ്യൻമാരായ ലിവർപൂൾ രാത്രി ഏഴരയ്‌ക്ക് ആസ്റ്റൺ വില്ലയെയും ചെൽസി രാത്രി പത്തിന് ക്രിസ്റ്റൽ പാലസിനെയും നേരിടും. 

74 പോയിന്റുമായാണ് പെപ് ഗാർഡിയോളയുടെ സിറ്റി ഒന്നാം സ്ഥാനത്ത് തുടരുന്നത്. 51 പോയിന്റുള്ള ചെൽസി അഞ്ചും 49 പോയിന്റുള്ള ലിവർപൂൾ ഏഴും സ്ഥാനത്താണ്.  

മുംബൈയുടെ നെഞ്ച് പിളര്‍ന്ന അഞ്ച് വിക്കറ്റ്; റെക്കോര്‍ഡിട്ട് ഹർഷൽ പട്ടേല്‍