യുവേഫ ചാമ്പ്യൻസ് ലീഗ് സെമിയിൽ പുറത്തായ നിരാശ മാറ്റാൻ റയൽ മാഡ്രിഡിന് ലാലിഗയിൽ കിരീടം നിലനിർത്തിയേ തീരൂ. 

മാഡ്രിഡ്: സ്‌പാനിഷ് ലീഗ് ഫുട്ബോളിൽ റയൽ മാഡ്രിഡ് ഇന്ന് നിർണായക മത്സരത്തിൽ സെവിയ്യയെ നേരിടും. രാത്രി പന്ത്രണ്ടരയ്‌ക്ക് റയലിന്റെ മൈതാനത്താണ് മത്സരം.

യുവേഫ ചാമ്പ്യൻസ് ലീഗ് സെമിയിൽ പുറത്തായ നിരാശ മാറ്റാൻ റയൽ മാഡ്രിഡിന് ലാലിഗയിൽ കിരീടം നിലനിർത്തിയേ തീരൂ. അത്‌ലറ്റിക്കോയെ പിന്തള്ളി ഒന്നാമതെത്താൻ ഇന്ന് റയലിന് സുവർണാവസരം. സെവിയ്യയെ തോൽപിച്ചാൽ 77 പോയിന്റുമായി റയൽ അത്‍ലറ്റിക്കോ മാഡ്രിഡിനൊപ്പമെത്തും. നേർക്കുനേർ പോരാട്ടത്തിൽ അത്‌ലറ്റിക്കോ മാഡ്രിഡിനെ തോല്‍പിച്ചതിന്റെ അടിസ്ഥാനത്തിൽ റയൽ ഒന്നാമതെതും. 

ചാംപ്യന്‍സ് ലീഗ് ഫൈനലിന് മുമ്പ് സിറ്റിക്ക് ചെല്‍സിയുടെ ഇരുട്ടടി; പെപ്പും സംഘവും കിരീടത്തിന് കാത്തിരിക്കണം

ലീഗിൽ നാലാമതുള്ള സെവിയ്യക്കും ജയത്തില്‍ കുറഞ്ഞതൊന്നും മതിയാകില്ല. പരിക്കാണ് റയൽ കോച്ച് സിദാന്‍റെ തലവേദന. ഡിഫന്റർ ഡാനി കാർവഹാൽ, സെർജിയോ റാമോസ്‌, ഫെര്‍ലാന്‍ഡ് മെന്‍ഡി എന്നിവർ റയൽ നിരയിലുണ്ടാകില്ല. റാഫേൽ വരാനും കളിക്കില്ല. എങ്കിലും സ്വന്തം മൈതാനത്താണ് കളിയെന്നത് റയലിന് ആശ്വാസമാണ്. 

ലെവൻഡോവ്‌സ്‌കിക്ക് ഹാട്രിക്; ജർമ്മൻ ലീഗില്‍ ബയേണിന് തുടർച്ചയായ ഒൻപതാം കിരീടം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona