മ്യൂണിക്ക്: ജർമ്മൻ ലീഗ് ഫുട്ബോളിൽ ബയേൺ മ്യൂണിക്കിന് തുടർച്ചയായ ഒൻപതാം കിരീടം. ബൊറൂസ്യ മോഞ്ചൻ‌ഗ്ലാഡ്ബാക്കിനെ എതിരില്ലാത്ത ആറ് ഗോളിന് തകർത്താണ് ബയേൺ കിരീടം നിലനിർത്തിയത്. നാല് മത്സരം ശേഷിക്കേയാണ് ബയേണിന്റെ കിരീടധാരണം. 

റോബർട്ട് ലെവൻഡോവ്സ്കിയുടെ ഹാട്രിക് കരുത്തിലാണ് ബൊറൂസ്യയെ ബയേൺ തകർത്തത്. തോമസ് മുള്ളർ, കിംഗ്സ്‍ലി കോമാൻ, ലിറോയ് സാനെ എന്നിവര്‍ ബയേണിന്റെ മറ്റ് ഗോളുകൾ നേടി. 32 കളിയിൽ 74 പോയിന്റുമായാണ് ബയേൺ കിരീടം ഉറപ്പിച്ചത്. രണ്ടാം സ്ഥാനത്തുള്ള ലൈപ്‌സിഷിനെക്കാൾ പത്ത് പോയിന്റ് മുന്നിലാണ് ബയേൺ മ്യൂണിക്ക്. 

ചാംപ്യന്‍സ് ലീഗ് ഫൈനലിന് മുമ്പ് സിറ്റിക്ക് ചെല്‍സിയുടെ ഇരുട്ടടി; പെപ്പും സംഘവും കിരീടത്തിന് കാത്തിരിക്കണം

ബാഴ്‌സ- അത്‌ലറ്റികോ ഗോള്‍രഹിതം; ലാ ലിഗയില്‍ കിരീടപ്പോരാട്ടം കനക്കുന്നു, റയലിന് ഇന്ന് നിര്‍ണായകം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona