Asianet News MalayalamAsianet News Malayalam

പിഎസ്‌ജിക്ക് തുടർച്ചയായ മൂന്നാം ജയം; ലീഗിൽ ഒന്നാമത്

ആൻഡർ ഹെരേര, കിലിയൻ എംബാപ്പേ, ഇഡ്രിസ ഗയേ, ഏഞ്ചൽ ഡി മരിയ എന്നിവരാണ് പിഎസ്‌ജിയുടെ ഗോളുകൾ നേടിയത്. 23, 36, 73, 90 മിനിറ്റുകളിൽ ആയിരുന്നു പിഎസ്‌ജിയുടെ ഗോളുകൾ.

League 1 2021 22 PSG win without Lionel Messi and Neymar
Author
Paris, First Published Aug 21, 2021, 9:03 AM IST

പാരീസ്: ഫ്രഞ്ച് ലീഗ് ഫുട്ബോളിൽ പിഎസ്‌ജിക്ക് തുടർച്ചയായ മൂന്നാം ജയം. ലിയോണല്‍ മെസിയും നെയ്‌മറും ഇല്ലാതെ ഇറങ്ങിയ പിഎസ്‌ജി രണ്ടിനെതിരെ നാല് ഗോളിന് ബ്രെസ്റ്റിനെ തോൽപിച്ചു. ആൻഡർ ഹെരേര, കിലിയൻ എംബാപ്പേ, ഇഡ്രിസ ഗയേ, ഏഞ്ചൽ ഡി മരിയ എന്നിവരാണ് പിഎസ്‌ജിയുടെ ഗോളുകൾ നേടിയത്. 23, 36, 73, 90 മിനിറ്റുകളിൽ ആയിരുന്നു പിഎസ്‌ജിയുടെ ഗോളുകൾ. ഫ്രാങ്ക് ഹൊണോറാട്ട്, സ്റ്റീവ് മൂണി എന്നിവരാണ് ബ്രെസ്റ്റിന്റെ സ്‌കോറർമാർ. 

മൂന്ന് കളിയിൽ ഒൻപത് പോയിന്റുമായി പിഎസ്‌ജി ലീഗിൽ ഒന്നാം സ്ഥാനത്തെത്തി. 

പിഎസ്‌ജിയിൽ അരങ്ങേറ്റത്തിനായി സൂപ്പര്‍താരം ലിയോണൽ മെസി ഇനിയും കാത്തിരിക്കണം. ബാഴ്‌സലോണയില്‍ നിന്ന് അടുത്തിടെയാണ് 34കാരനായ മെസി പാരീസ് ക്ലബിലെത്തിയത്. പിഎസ്ജിയുടെ അടുത്ത മത്സരം ഈമാസം 29ന് റെയിംസിന് എതിരെയാണ്. എവേ മത്സരം ആയതിനാൽ മെസിക്ക് അരങ്ങേറ്റം നൽകുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. ഇങ്ങനെയെങ്കിൽ ഇന്റർനാഷണൽ ബ്രേക്കിന് ശേഷം അടുത്ത മാസം 12ന് നടക്കുന്ന മത്സരത്തിലായിരിക്കും ഒരുപക്ഷേ മെസിയുടെ അരങ്ങേറ്റം. ഹോം മത്സരത്തിൽ ക്ലെമോണ്ട് ഫൂട്ടിന് എതിരെയാണ് പിഎസ്‌ജിയുടെ ഈ മത്സരം. ഇതിന് ശേഷം സെപ്റ്റംബർ 19ന് ലിയോണിനെയാണ് പിഎസ്‌ജി നേരിടുക.

ആശ്വാസ വാര്‍ത്ത, ക്രിസ് കെയ്‌ന്‍സ് ജീവിതത്തിലേക്ക് മടങ്ങിവരുന്നു

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios