Asianet News MalayalamAsianet News Malayalam

അഗ്യൂറോയുടെ ലൈവ് കളറാക്കി അര്‍ജന്‍റീന താരങ്ങള്‍, കട്ട ചങ്കിനൊപ്പം തമാശ പറഞ്ഞും പൊട്ടിച്ചിരിച്ചും മെസി

ടീമില്‍ ഒരുമിച്ച് കളിച്ചിരുന്ന കാലം മുതലെ കട്ട ചങ്കുകളായ മെസിയും അഗ്യൂറോയും ഊണും ഉറക്കവുമെല്ലാം ഒരുമിച്ചായിരുന്നു. ഇത്തവണ അഗ്യൂറോ ഇല്ലാത്തത് കൊണ്ട്, ഹോട്ടലിൽ ഒറ്റയ്ക്കാണ് മെസിയുടെ താമസം പോലും.

Lionel Messi and Argentina team mates joins Sergio Aguero's live
Author
First Published Dec 9, 2022, 1:22 PM IST

ബ്യൂണസ് അയേഴ്സ്: കളിക്കളത്തിൽ ഒപ്പമില്ലെങ്കിലും, അര്‍ജന്‍റീനയുടെ മുൻ താരമായ സെർജിയോ അഗ്യൂറോയുടെ മനസ് മുഴുവൻ ഖത്തറില്‍ പന്തുതട്ടുന്ന അർജന്‍റൈൻ പടയ്ക്കൊപ്പമുണ്ട്. നെതര്‍ലന്‍ഡ്സിനെതിരായ ക്വാർട്ടർ പോരാട്ടം ഓർത്ത് ടെൻഷൻ അടിക്കുന്ന അര്‍ജന്‍റീനിയന്‍ ആരാധകരെ ഉഷാറാക്കാൻ അഗ്യൂറോ നടത്തിയ ലൈവ് ഷോ താരങ്ങളെയും ആരാധകരെ മാത്രമല്ല താരങ്ങളെയും കൂളാക്കി. ഖത്തറിലെ കിക്ക് ഓഫ് മുതൽ മെസിപ്പട കപ്പടിക്കുന്നത് കാണാമെന്ന് പറഞ്ഞ് കറങ്ങി നടക്കുകയായിരുന്നു അഗ്യൂറോ.

ചാനലുകളിൽ അതിഥിയായി ഇടക്കെത്തി കളി അവലോകനം, ബാക്കി സമയം തെരുവില്‍ ആരാധർക്കൊപ്പം ഡാൻസും പാട്ടും. ഇതിനിടെ ചുമ്മൊതൊരു വെറൈറ്റിക്ക് ആരാധകരോട് ലാത്തിയടിക്കാൻ ഒരു ലൈവ് വന്നു. ചങ്കിന്‍റെ പരിപാടി  കളറാക്കാൻ ഒരതിഥി കൂടി എത്തി. മറ്റാരുമല്ല, സാക്ഷാല്‍ ലിയോണല്‍ മെസി തന്നെ. അതോടെ, സംഭവം വേറെ ലെവൽ ആയി. മെസി മാത്രമല്ല. ഡീ പോളും, പരഡേസും, പാപ്പു ഗോമസും അഗ്യൂറോയുടെ ലൈവ് ഷോയിൽ മുഖംകാണിച്ചു. ഡേവിഡ് ബെക്കാമിന്‍റെ ഹെയര്‍സ്റ്റൈൽ അനുകരിച്ച പാപ്പു ഗോമസിനെ എല്ലാവരും ട്രോളിയതും ലൈവ് ജോറാക്കി.

മെസിക്ക് മഞ്ഞകാര്‍ഡ് കൊടുത്ത അതേ റഫറി; നെതര്‍ലന്‍ഡ്‌സിനെതിരെ ഇറങ്ങുമ്പോള്‍ മെസിക്കും ആരാധകര്‍ക്കും ചങ്കിടിപ്പ്

തങ്ങളെ വിളിച്ചതിനും പ്രചോദിപ്പിച്ചതിനും മെസി അഗ്യുറോയോട് നന്ദിപറഞ്ഞു. കൂടെയില്ലെങ്കിലും താനും ടീം അംഗങ്ങളും അഗ്യൂറോയെയും ലോ സെല്‍സോയെയും കുറിച്ച് ചിന്തിക്കാത്ത ഒരു ദിവം പോലുമില്ലെന്നും മെസി പറഞ്ഞു. മെസിക്കും ടീമിനും വിജയാശംസകള്‍ നേര്‍ന്ന അഗ്യൂറോ വെള്ളിയാഴ്ച എന്തു സംഭവിച്ചാലും നിങ്ങളൊരു പ്രതിഭാസാമാണെന്നും ഞങ്ങള്‍ നിങ്ങളെ ഏറെ സ്നേഹിക്കുന്നുവെന്നും പറഞ്ഞാണ് ലൈവ് അവസാനിപ്പിച്ചത്. സമ്മര്‍ദ്ദങ്ങളൊന്നുമില്ലാതെ ക്വാര്‍ട്ടറിൽ നെതര്‍ലന്‍ഡ്സിനെതിരായ പോരിന് തയ്യാറെന്ന സൂചനയാണ് അര്‍ജന്‍റൈൻ ക്യാമ്പ് നൽകുന്നത്.

ടീമില്‍ ഒരുമിച്ച് കളിച്ചിരുന്ന കാലം മുതലെ കട്ട ചങ്കുകളായ മെസിയും അഗ്യൂറോയും ഊണും ഉറക്കവുമെല്ലാം ഒരുമിച്ചായിരുന്നു. ഇത്തവണ അഗ്യൂറോ ഇല്ലാത്തത് കൊണ്ട്, ഹോട്ടലിൽ ഒറ്റയ്ക്കാണ് മെസിയുടെ താമസം പോലും. 2006നുശേഷം ആദ്യമായാണ് അഗ്യൂറോ കൂടെില്ലാതെ മെസി ലോകകപ്പില്‍ പന്ത് തട്ടുന്നത്. മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്ന് കഴിഞ്ഞ സീസണില്‍ മെസിയുടെ മുന്‍ ക്ലബ്ബായ ബാഴ്സലോണയിലേക്ക് കൂടുമാറിയ 34കാരനായ അഗ്യൂറോ ഹൃദയസംബന്ധമായ പ്രശ്നങ്ങളെത്തുടര്‍ന്നാണ് ഫുട്ബോളില്‍ നിന്ന് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു.

Follow Us:
Download App:
  • android
  • ios