കളി തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ ബ്രസീല്‍ ഗോളിന് അടുത്തെത്തിയിരുന്നു, നെയ്മറുടെ ബാക് ഹീല്‍ പാസില്‍ നിന്ന് ലൂക്കാസ് പാക്വറ്റ എടുത്ത ഷോട്ട് പക്ഷെ പോസ്റ്റില്‍ തട്ടിത്തെറിച്ചു. തൊട്ടുപിന്നാലെ ഫ്രെഡും നെയ്മറും റാഫീഞ്ഞയുമെല്ലാം ജപ്പാന്‍ ഗോള്‍മുഖം വിറപ്പിച്ചു. എന്നാല്‍ ജപ്പാനീസ് ഗോള്‍കീപ്പര്‍ ഷൂചി ഗോണ്ടയുടെ മിന്നും സേവുകള്‍ ജപ്പാന്‍റെ രക്ഷക്കെത്തി.

ടോക്യോ: രാജ്യാന്തര സൗഹൃദ മത്സരത്തില്‍ ജപ്പാനെതിരെ ബ്രസീലിന്(Brazil vs Japan)നിറം മങ്ങിയ ജയം. സൂപ്പര്‍ താരം നെയ്മര്‍(Neymar) നേടിയ പെനല്‍റ്റിയിലാണ് ബ്രസീല്‍ ജപ്പാനെ മറികടന്നത്. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 77-ാം മിനിറ്റിലായിരുന്നു പെനല്‍റ്റിയിലൂടെ നെയ്മര്‍ ബ്രസീലിന്‍റെ വിജയഗോള്‍ നേടിയത്. ദക്ഷിണകൊറിയയെ 5-1ന് തകര്‍ത്തതിന്‍റെ ആവേശത്തിലിറങ്ങിയ ബ്രസീലിനെ പിടിച്ചുകെട്ടുന്ന പ്രകടനമാണ് ജപ്പാന്‍ പുറത്തെടുത്തത്. ടോക്യോ നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരം കാണാനെത്തിയ 60000ത്തോളം ആരാധകരുടെ പിന്തുണയും ജപ്പാന് കരുത്തായി.

കളി തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ ബ്രസീല്‍ ഗോളിന് അടുത്തെത്തിയിരുന്നു, നെയ്മറുടെ ബാക് ഹീല്‍ പാസില്‍ നിന്ന് ലൂക്കാസ് പാക്വറ്റ എടുത്ത ഷോട്ട് പക്ഷെ പോസ്റ്റില്‍ തട്ടിത്തെറിച്ചു. തൊട്ടുപിന്നാലെ ഫ്രെഡും നെയ്മറും റാഫീഞ്ഞയുമെല്ലാം ജപ്പാന്‍ ഗോള്‍മുഖം വിറപ്പിച്ചു. എന്നാല്‍ ജപ്പാനീസ് ഗോള്‍കീപ്പര്‍ ഷൂചി ഗോണ്ടയുടെ മിന്നും സേവുകള്‍ ജപ്പാന്‍റെ രക്ഷക്കെത്തി.

അഞ്ചിന്‍റെ മൊഞ്ചില്‍ മെസി, റെക്കോര്‍ഡ്; എസ്റ്റോണിയക്കെതിരെ കൂറ്റന്‍ ജയവുമായി അര്‍ജന്‍റീന

ആദ്യ പകുതി തീരാന്‍ മിനിറ്റുകള്‍ ബാക്കിയിരിക്കെ നെയ്മര്‍ തൊടുത്ത ഗോളെന്നുറച്ച ഷോട്ടും ഗോണ്ട രക്ഷപ്പെടുത്തി. രണ്ടാം പകുതിയിലും നിരന്ത്ര ആക്രമണങ്ങളുമായി ബ്രസീല്‍ ജപ്പാനെ സമ്മര്‍ദ്ദത്തിലാക്കിയെങ്കിലും പലപ്പോഴും നിര്‍ഭാഗ്യവും ഗോള്‍ കീപ്പറും ബ്രസീലിന്‍റെ വഴി മുടക്കി. എന്നാല്‍ 76-ാം മിനിറ്റില്‍ നെയ്മര്‍ തൊടുത്ത ഗോളെന്നുറച്ച ഷോട്ട് ഗോണ്ട രക്ഷപ്പെടുത്തിയതിന് പിന്നാലെ റീബൗണ്ട് ലഭിച്ച റിച്ചാലിസണ്‍ ഷോട്ടെടുക്കാന്‍ തുനിയവെ എന്‍ഡോ ബോക്സില്‍ വീഴ്ത്തി.

റോണോയുടെ ഡബിള്‍, സ്വിറ്റ്‌സർലൻഡിനെ തൂത്തെറിഞ്ഞ് പോർച്ചുഗല്‍; സ്‌‌പെയിന് സമനിലക്കുരുക്ക്

ബ്രസീലിന് അനുകൂലമായി റഫറി പെനല്‍റ്റി വിധിച്ചു. പിഴവേതുമില്ലാതെ ഗോണ്ടയെ കീഴടത്തി നെയ്മര്‍ പന്ത് വലയിലെത്തിച്ചതോടെ കാനറികള്‍ ജയിച്ചു കയറി. ജപ്പാനെതതിരെ കളിച്ച അ‍ഞ്ച് മത്സരങ്ങളില്‍ നെയ്മറുടെ ഒമ്പതാം ഗോളാണിത്. ഇന്നത്തെ ഗോള്‍ നേട്ടത്തോടെ ബ്രസീലിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന ഇതിഹാസം താരം പെലെയുടെ റെക്കോര്‍ഡിലേക്കുള്ള അകലം മൂന്നാക്കി കുറക്കാനും നെയ്മര്‍ക്കായി. ബ്രസീല്‍ കുപ്പായത്തില്‍ 119 മത്സരങ്ങളില്‍ നെയ്മറുടെ 74-ാം ഗോളാണിത്. 77 ഗോളുകളാണ് പെലെയുടെ പേരിലുള്ളത്.