പ്രീമിയര്‍ ലീഗിലും ചാമ്പ്യന്‍സ് ലീഗിലുമായി കഴിഞ്ഞ എട്ടു കളികളില്‍ മാഞ്ചസ്റ്ററിന്റെ ആറാം തോല്‍വിയാണിത്.

ലണ്ടന്‍: കാർഡിഫ് സിറ്റിയെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപിച്ച് ലിവർപൂൾ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. വിനാൾഡും മിൽനറുമാണ് ലിവർപൂളിന്‍റെ ഗോളുകൾ നേടിയത്. ലിവർപൂളിന് 88ഉം , മാഞ്ചസ്റ്റർ സിറ്റിക്ക് 86ഉം പോയിന്‍റാണുള്ളത്.

Add Asianetnews as a Preferred SourcegooglePreferred

അതേസമയം, മാഞ്ചസ്റ്റർ യുണൈറ്റഡ് വൻ തോൽവി നേരിട്ടു. എവർട്ടൻ എതിരില്ലാത്ത നാല് ഗോളിന് യുണൈറ്റഡിനെ
തകർത്തു. പ്രീമിയര്‍ ലീഗിലും ചാമ്പ്യന്‍സ് ലീഗിലുമായി കഴിഞ്ഞ എട്ടു കളികളില്‍ മാഞ്ചസ്റ്ററിന്റെ ആറാം തോല്‍വിയാണിത്.

തോല്‍വിയോടെ പോയന്റ് പട്ടികയില്‍ ആറാം സ്ഥാനത്തായ യുനൈറ്റഡിന്റെ ചാമ്പ്യന്‍സ് ലീഗ് യോഗ്യതയും തുലാസിലാണ്.
ക്രിസ്റ്റൽ പാലസിനെതിരെ ആഴ്സണലും തോൽവി ഏറ്റുവാങ്ങി. രണ്ടിനെതിരെ മൂന്ന് ഗോളിനായിരുന്നു ക്രിസ്റ്റൽ പാലസിന്‍റെ ജയം.