Asianet News MalayalamAsianet News Malayalam

ലുകാകുവിന് ഇരട്ട ഗോള്‍; റഷ്യയെ തകര്‍ത്ത് ബെല്‍ജിയം തുടങ്ങി

റൊമേലു ലുകാകു ഇരട്ട ഗോളും തോമസ് മുനിയര്‍ ഒരു ഗോളുമാണ് ബെല്‍ജിയത്തിന് വിജയം സമ്മാനിച്ചത്. പ്രധാന താരങ്ങളില്ലാതെ ഇറങ്ങിയ ബെല്‍ജിയം ആദ്യ പകുതിയിലാണ് രണ്ട് ഗോളുകളും നേടിയത്.

Lukaku brace helped Belgium to beat Russia in Euro
Author
Saint-Priest, First Published Jun 13, 2021, 2:42 AM IST

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: യൂറോ കപ്പില്‍ ഗ്രൂപ്പ് ബിയില്‍ റഷ്യക്കെതിരായ മത്സരത്തില്‍ ബെല്‍ജിയത്തിന് ജയം. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബെല്‍ജിയം ജയം സ്വന്തമാക്കിയത്. റൊമേലു ലുകാകു ഇരട്ട ഗോളും തോമസ് മുനിയര്‍ ഒരു ഗോളുമാണ് ബെല്‍ജിയത്തിന് വിജയം സമ്മാനിച്ചത്. പ്രധാന താരങ്ങളില്ലാതെ ഇറങ്ങിയ ബെല്‍ജിയം ആദ്യ പകുതിയിലാണ് രണ്ട് ഗോളുകളും നേടിയത്.

മത്സരത്തിന്റെ 10-ാം മിനിറ്റില്‍ തന്നെ ബെല്‍ജിയം മൂന്നിലെത്തി. റഷ്യന്‍ പ്രതിരോധത്തിലുണ്ടായ പിഴവാണ് ലുകാകുവിന്റെ ഗോളില്‍ കലാശിച്ചത്. ഫിന്‍ലന്‍ഡിനെതിരായ മത്സരത്തിനെ കുഴഞ്ഞുവീണ ക്രിസ്റ്റ്യന്‍ എറിക്‌സണാണ് ലുകാകു ഗോള്‍ സമര്‍പ്പിച്ചത്. സീരി എ ഇന്റര്‍ മിലാന്റെ താരങ്ങാണ് ഇരുവരും. ഗോള്‍ നേടിയ ശേഷം ക്യാമറയുടെ മുന്നില്‍വന്ന ലുകാകു 'ക്രിസ്... ക്രിസ്... ഞാന്‍ നിങ്ങളെ ഇഷ്ടപ്പെടുന്നു.' എന്ന് പറയുകയായിരുന്നു.

34-ാം മിനിറ്റിലായിരുന്നു പകരക്കാനായി ഇറങ്ങിയ മുനിയറിന്റെ ഗോള്‍. പരിക്കേറ്റ തിമോത്തി കസ്റ്റാഗ്നെയ്ക്ക് പകരമാണ് മ്യൂനിര്‍ ഇറങ്ങിയത്. തൊര്‍ഗന്‍ ഹസാര്‍ഡിന്റെ ക്രോസ് റഷ്യന്‍ ഗോള്‍ കീപ്പര്‍ തട്ടിയൊഴിവാക്കാന്‍ ശ്രമിച്ചെങ്കിലും പന്തെത്തിയത് മുനിയറിന്റെ കാലിലേക്ക്. അനായായം താരം വല കുലുക്കി.

88-ാം മിനിറ്റില്‍ ലുകാകു ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. ഇത്തവണ മുനിയര്‍ ഗോളിന് വഴിയൊരുക്കുകയായിന്നു. മുനിയര്‍ നീട്ടികൊടുത്ത ത്രൂ ബാള്‍ ലുകാകു ലക്ഷത്തിലെത്തിച്ചു. 

യൂറോയില്‍ ഇന്ന് ഗ്രൂപ്പ് ഡിയില്‍ ഇംഗ്ലണ്ട് ലോകകപ്പ് റണ്ണേഴ്‌സ് അപ്പായ ക്രൊയേഷ്യയെ നേരിടും. 9.30ന് ഓസ്ട്രിയ, നോര്‍ത്ത് മാസിഡോണിയയുമായി മത്സരിക്കും. 12.30ന് നെതര്‍ലന്‍ഡ്്- ഉക്രയ്ന്‍ മത്സരവുമുണ്ട്.
 

Follow Us:
Download App:
  • android
  • ios