ലെയ്പ്‌സിഷിനെതിരെ 7ആം മിനിറ്റില്‍ റിയാദ് മെഹറസിലൂടെ സിറ്റിയാണ് മുന്നിലെത്തി. 70-ാം മിനിറ്റില്‍ ജോസ്‌കോ ഗാര്‍ഡിയോള്‍ ലെയ്പ്‌സിഷിന് സമനില സമ്മാനിച്ചു. രണ്ടാം പാദ പ്രീക്വാര്‍ട്ടര്‍ മാര്‍ച്ച് 15ന് സിറ്റിയുടെ ഗ്രൗണ്ടില്‍ നടക്കും.

മ്യൂണിക്ക്: യുവേഫ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് സമനില. ആര്‍ ബി ലെയ്പ്‌സിഷാണ് സിറ്റിയെ സമനിലയില്‍ തളച്ചത്. അതേസമയം, ഇറ്റാലിയന്‍ വമ്പന്മാരായ ഇന്റര്‍ മിലാന്‍ വിജയം നേടി. എഫ്‌സി പോര്‍ട്ടോയ്‌ക്കെതിരെ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇന്ററിന്റെ ജയം.

ലെയ്പ്‌സിഷിനെതിരെ 27ആം മിനിറ്റില്‍ റിയാദ് മെഹറസിലൂടെ സിറ്റിയാണ് മുന്നിലെത്തി. 70-ാം മിനിറ്റില്‍ ജോസ്‌കോ ഗാര്‍ഡിയോള്‍ ലെയ്പ്‌സിഷിന് സമനില സമ്മാനിച്ചു. രണ്ടാം പാദ പ്രീക്വാര്‍ട്ടര്‍ മാര്‍ച്ച് 15ന് സിറ്റിയുടെ ഗ്രൗണ്ടില്‍ നടക്കും. അതേസമയം ഇന്റര്‍ ലുകാകുവിന്റെ ഗോളിലാണ് ജയിച്ചുകയറുന്നത്. 86-ാം മിനിറ്റിലായിരുന്നു ഗോള്‍. 78-ാം മിനിറ്റില്‍ ഒട്ടാവിയോ ചുവപ്പ് കാര്‍ഡോടെ പുറത്തായത് പോര്‍ട്ടോയ്ക്ക് തിരിച്ചടിയായി.

യൂറോപ്പ ലീഗില്‍ മാഞ്ചസ്റ്റര്‍- ബാഴ്‌സ പോര്

യുവേഫ യൂറോപ്പ ലീഗില്‍ ഇന്ന് സൂപ്പര്‍പോരാട്ടം. രണ്ടാംപാദ പ്ലേഓഫില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ബാഴ്‌സലോണയെ നേരിടും. രാത്രി ഒന്നരയ്ക്ക് മാഞ്ചസ്റ്ററിന്റെ ഹോംഗ്രൗണ്ടായ ഓള്‍ഡ്ട്രാഫോര്‍ഡിലാണ് മത്സരം. യുവന്റസ്, അയാക്‌സ്, റോമ, സ്‌പോര്‍ട്ടിംഗ് ടീമുകളും പ്രീക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് ഇന്നിറങ്ങും. ക്യാംപ്നൗവില്‍ ബാഴ്‌സലോണയെ പിടിച്ചുകെട്ടിയനആത്മവിശ്വാസവുമായാണ് ഓള്‍ഡ്ട്രാഫോര്‍ഡില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇറങ്ങുന്നത്.

ആദ്യപാദത്തില്‍ രണ്ട് ഗോള്‍വീതമടിച്ചാണ് ഇരുടീമുകളും പിരിഞ്ഞത്. സാവിയുടെ ശിക്ഷണത്തില്‍ ബാഴ്‌സലോണയും എറിക് ടെന്‍ഹാഗിന്റെ പരിശീലനത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡും തിരിച്ചുവരവിന്റെ പാതയില്‍. അതിനാല്‍ യൂറോപ്പ കിരീടം ഇരുടീമിനും ഒരുപോലെ പ്രധാനം. മുന്‍നിര താരങ്ങളുടെ പരിക്കും സസ്‌പെന്‍ഷനും ബാഴ്‌സലോണ കോച്ച് സാവിക്ക് തലവേദനയാകും. പരിക്കേറ്റ, പെഡ്രിയും ഒസ്മാന്‍ ഡെംബലെയും ഇന്ന് കളിക്കില്ല. സസ്‌പെന്‍ഷനിലുള്ള ഗാവിക്കും മത്സരം നഷ്ടമാകും.

അന്‍സുഫാറ്റി ഫെറാന്‍ ടോറസ് എന്നിവരെയാകും റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി, റഫീഞ്ഞ എന്നിവര്‍ക്കൊപ്പം സാവി ഗോളടിക്കാന്‍ നിയോഗിക്കുക. റയലിനെ വീഴ്ത്തി സ്പാനിഷ് സൂപ്പര്‍കപ്പ് സ്വന്തമാക്കിയ ബാഴ്‌സലോണയെ സ്വന്തം മണ്ണില്‍ നേരിടുമ്പോഴും യുണൈറ്റഡിന് വിലകുറച്ചുകാണാനാകില്ല. ഗോളടിച്ച് കൂട്ടുന്ന മാര്‍ക്ക്‌സ് റാഷ്‌ഫോര്‍ഡില്‍ തന്നെ പ്രതീക്ഷ. സസ്‌പെന്‍ഷന്‍ കഴിഞ്ഞ് കാസിമിറോ തിരിച്ചെത്തുന്നത് യുണൈറ്റഡിന് കരുത്താകും. പരിക്ക് മാറി ആന്റണിയും തിരിച്ചെത്തും. മറ്റ് മത്സരങ്ങളില്‍ യുവന്റസ് നാന്റസിനെയും പിഎസ്‌വി സെവിയ്യയെയും അയാക്‌സ് യൂണിയന്‍ ബെര്‍ലിനെയും ലെവര്‍ക്യൂസന്‍ മൊണാകോയെയും നേരിടും. റോമയ്ക്ക് ആബി സാല്‍സ്‌ബെര്‍ഗും ഷാക്തറിന് റെന്നുമാണ് എതിരാളികള്‍.

അന്നുമിന്നും രാജാവ് ഡെയ്‌ല്‍ സ്റ്റെയ്‌ന്‍; റെക്കോര്‍ഡ് തകര്‍ക്കാനാവാതെ കീഴടങ്ങി പാറ്റ് കമ്മിന്‍സ്