Asianet News MalayalamAsianet News Malayalam

ഗാർഡിയോള തന്നെ സൂപ്പര്‍ കോച്ച്; മികച്ച പരിശീലകനുള്ള പുരസ്‌കാരം

ലീഡ്സ് യുണൈറ്റഡിന്റെ മാർസലോ ബിയൽസയെ മറികടന്നാണ് ഗാർഡിയോളയുടെ നേട്ടം. രണ്ടാം തവണയാണ് സ്‌പാനിഷ് കോച്ച് ഈ പുരസ‌്കാരം നേടുന്നത്.

Manchester City Manager Pep Guardiola manager of the year
Author
Manchester, First Published May 26, 2021, 10:09 AM IST

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ലീഗ് മാനേജേഴ്‌സ് അസോസിയേഷന്റെ ഏറ്റവും മികച്ച പരിശീലകനുള്ള പുരസ്‌കാരം പെപ് ഗാർഡിയോളയ്‌ക്ക്. മാഞ്ചസ്റ്റർ സിറ്റിയെ കിരീടത്തിലേക്ക് നയിച്ചതിന് പിന്നാലെയാണ് ഗാർഡിയോള മാനേജർ ഓഫ് ദ ഇയറായി തെരഞ്ഞെടുക്കപ്പെട്ടത്.

ലീഡ്സ് യുണൈറ്റഡിന്റെ മാർസലോ ബിയൽസയെ മറികടന്നാണ് ഗാർഡിയോളയുടെ നേട്ടം. രണ്ടാം തവണയാണ് സ്‌പാനിഷ് കോച്ച് ഈ പുരസ‌്കാരം നേടുന്നത്. ലീഗ് മാനേജേഴ്‌സ് അസോസിയേഷന്‍ പുരസ്‌കാരം രണ്ടാം തവണയും നേടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും പുരസ്‌കാരം സഹപരിശീലകര്‍ക്കും സ്റ്റാഫിനും സമര്‍പ്പിക്കുന്നതായും ഗാർഡിയോള പറഞ്ഞു. ഏറ്റവും പ്രതിസന്ധി നിറഞ്ഞ സീസണായിട്ടും താരങ്ങളുടെ സമർപ്പണവും പ്രൊഫഷണലിസവും കൈമോശം വന്നില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.  

Manchester City Manager Pep Guardiola manager of the year

ഇക്കുറി സിറ്റി 12 പോയിന്റ് ലീഡുമായാണ് ഇപിഎല്‍ കിരീടം സ്വന്തമാക്കിയത്. പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ശേഷം ശക്തമായി തിരിച്ചെത്തി പ്രീമിയർ ലീഗിൽ കിരീടം നേടുന്ന ആദ്യ ടീമായി മാഞ്ചസ്റ്റർ സിറ്റി. 

ഫുട്ബോൾ റൈറ്റേഴ്‌സ് അസോസിയേഷന്റെ ഈ വർഷത്തെ മികച്ച താരത്തിനുള്ള പുരസ്‌കാരം റൂബൻ ഡിയാസ് സ്വന്തമാക്കിയതിന് പിന്നാലെയാണ് മറ്റൊരു നേട്ടം കൂടി മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തുന്നത്. ടോട്ടനത്തിന്റെ ഹാരി കെയ്‌ൻ, സിറ്റിയുടെ തന്നെ കെവിൻ ഡി ബ്രൂയിൻ എന്നിവരെ മറികടന്നാണ് ഡിയാസ് പ്ലേയർ ഓഫ് ദ ഇയർ ആയി തെരഞ്ഞെടുക്കപ്പെട്ടത്. 1989ന് ശേഷം ആദ്യമായാണ് ഒരു പ്രതിരോധ താരം ഫുട്ബോൾ റൈറ്റേഴ്‌സ് അസോസിയേഷന്റെ പുരസ്‌കാരത്തിന് അര്‍ഹനാകുന്നത്.

'കൂമാൻ വ്യക്തിത്വമില്ലാത്ത പരിശീലകന്‍'; രൂക്ഷ വിമര്‍ശനവുമായി സുവാരസ്

യുണൈറ്റഡും വിയ്യാ റയലും മുഖാമുഖം; ആരാവും യൂറോപ്പ ലീഗ് ചാമ്പ്യന്‍മാര്‍, മത്സരം രാത്രി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios