മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കിരീടവരൾച്ച അവസാനിപ്പിക്കാൻ കോച്ച് ഒലേ സോൾഷെയറിന് സീസണിലെ അവസാന അവസരമാണിത്.

ഗ്ദാൻസ്ക്: യൂറോപ്പ ലീഗ് ചാമ്പ്യന്മാരെ ഇന്നറിയാം. മാഞ്ചസ്റ്റർ യുണൈറ്റഡ് കിരീടപ്പോരാട്ടത്തിൽ വിയ്യാ റയലിനെ നേരിടും. രാത്രി പന്ത്രണ്ടരയ്ക്കാണ് കളി തുടങ്ങുക.

Add Asianetnews as a Preferred SourcegooglePreferred

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കിരീടവരൾച്ച അവസാനിപ്പിക്കാൻ കോച്ച് ഒലേ സോൾഷെയറിന് സീസണിലെ അവസാന അവസരമാണിത്. യൂറോപ്പ ലീഗ് കിരീടം സ്വന്തമാക്കാൻ ഇറങ്ങുമ്പോൾ അവസാന കടമ്പയിലെ എതിരാളികൾ സ്‌പാനിഷ് ക്ലബ് വിയ്യാറയൽ. പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്തെത്തി, അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗ് ഉറപ്പിച്ച ആത്മവിശ്വാസത്തിലാണ് യുണൈറ്റഡ്. സെമിയിൽ ഇരുപാദങ്ങളിലുമായി അഞ്ചിനെതിരെ എട്ട് ഗോളിന് റോമയെ തകർത്താണ് യുണൈറ്റഡ് കലാശപ്പോരിനിറങ്ങുന്നത്. 

Scroll to load tweet…

ആഴ്സണലിനെ വീഴ്‌ത്തിയാണ് വിയ്യാ റയലിന്റെ വരവ്. ബ്രൂണോ ഫെർണാണ്ടസ്, പോൾ പോഗ്ബ, യുവാൻ മാറ്റ, എഡിൻസൺ കവാനി, മാർക്കസ് റാഷ്‌ഫോർഡ് എന്നിവരിലാണ് യുണൈറ്റഡിന്റെ പ്രതീക്ഷ. ഒപ്പം ലാ ലീഗയിലെ ഗോൾ വേട്ടക്കാരിൽ രണ്ടാമനായ ജെറാർഡ് മൊറേനോയുടെ കാലുകളെ തളയ്‌ക്കുകയും വേണം. 

ഇരുടീമും നേർക്കുനേർ വരുന്നത് അഞ്ചാം തവണ. മുൻപ് ഏറ്റുമുട്ടിയ നാല് കളിയും ഗോൾരഹിത സമനിലയിൽ അവസാനിക്കുകയായിരുന്നു.

ഫ്ളിക്ക് ജര്‍മന്‍ ഫുട്ബോള്‍ ടീമിന്റെ പുതിയ കോച്ച്; യൂറോ കപ്പിന് ശേഷം സ്ഥാനമേറ്റെടുക്കും

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona