Asianet News MalayalamAsianet News Malayalam

ഇന്ത്യ-കുവൈറ്റ് ഫിഫ ലോകകപ്പ് യോഗ്യതാ മത്സരം മലപ്പുറത്ത്? എല്ലാം ഒത്തുവന്നാല്‍ അന്താരാഷ്ട്ര മത്സരം കാണാം

പച്ചകൊടി വീശിയില്‍ മലപ്പുറം ജില്ലയിലെ മഞ്ചേരി, പയ്യനാട് സ്റ്റേഡിയത്തില്‍ മത്സരം നടക്കും. അസൗകര്യങ്ങളുണ്ടെങ്കില്‍ മാത്രം കൊച്ചിയിലേക്ക് മാറ്റും. നവംബര്‍ 16നും 2024 ജൂണ്‍ 11നും ഇടയില്‍ മത്സരങ്ങള്‍ നടക്കാനാണ് സാധ്യത.

manjeri payyanad stadium trying to host india vs kuwait fifa world cup qualifier match saa
Author
First Published Sep 1, 2023, 5:26 PM IST

മലപ്പുറം: 2026 ഫിഫ ലോകകപ്പ് ഏഷ്യന്‍ യോഗ്യതയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് വേദിയൊരുക്കാന്‍ കേരള ഫുട്‌ബോള്‍ അസോസിയേഷനും. ഇന്ത്യ - കുവൈറ്റ് മത്സരങ്ങള്‍ക്കാണ് കെഎഫ്എ ശ്രമിക്കുന്നത്. പച്ചകൊടി വീശിയില്‍ മലപ്പുറം ജില്ലയിലെ മഞ്ചേരി, പയ്യനാട് സ്റ്റേഡിയത്തില്‍ മത്സരം നടക്കും. അസൗകര്യങ്ങളുണ്ടെങ്കില്‍ മാത്രം കൊച്ചിയിലേക്ക് മാറ്റും. നവംബര്‍ 16നും 2024 ജൂണ്‍ 11നും ഇടയില്‍ മത്സരങ്ങള്‍ നടക്കാനാണ് സാധ്യത. കുവൈറ്റിനെ കൂടാതെ ഖത്തര്‍, അഫ്ഗാനിസ്ഥാന്‍ അല്ലെങ്കില്‍ മംഗോളിയ എന്നിവരില്‍ ഒരാളിയിരിക്കും ഇന്ത്യയുടെ ഗ്രൂപ്പില്‍.

പ്രമുഖ സ്‌പോര്‍ട്‌സ് വെബ്‌സൈറ്റായ സ്‌പോര്‍ട്‌സ് സ്റ്റാറാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കെഎഫ്എ ജനറല്‍ സെക്രട്ടറിയുമായി പി അനില്‍ കുമാറിന്റെ വാക്കുകള്‍ ഉദ്ധരിച്ച് സ്‌പോര്‍ട്‌സ് സ്റ്റാര്‍ ഇക്കാര്യം പുറത്തുവിട്ടത്. അനില്‍ കുമാറിന്റെ വാക്കുകള്‍... ''ഇന്ത്യ-കുവൈറ്റ് മത്സരത്തിനായി ഞങ്ങള്‍ ശ്രമിക്കുന്നുണ്ട്. ഈ ആഴ്ച്ച സ്ഥിരീകരണം ലഭിക്കുമെന്ന് പ്രതീക്ഷ. മൂന്ന് മത്സരങ്ങളാണ് ഇന്ത്യയില്‍ നടക്കുക. ആദ്യ മത്സരം നവംബറിലാണ്. ആ മത്സരത്തിന് വേദിയൊരുക്കാന്‍ സമയം മതിയാവില്ല. കൊച്ചിയില്‍ നടത്താനായിരുന്നു പദ്ധതി. എന്നാല്‍ നിരവധി മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. മാത്രമല്ല, കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോംഗ്രൗണ്ട് ആയതിനാല്‍ ചില പ്രശ്‌നങ്ങളുമുണ്ട്.'' അനില്‍ കുമാര്‍ പറഞ്ഞു.

നടക്കാതിരിക്കാനുള്ള സാധ്യതകളെ കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്. ''പൂര്‍ണമായ പരിശോധനയ്ക്ക് മാത്രമെ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഭാരവാഹികള്‍ വേദിയെ കുറിച്ച് അന്ത്യമ തീരുമാനമെടുക്കൂ. ഫിഫ മത്സരങ്ങള്‍ക്ക് അനുയോജ്യമായ നല്ല ഹോട്ടലുകളുടെ ലഭ്യത കുറവുണ്ട്. അതൊരു പ്രശ്‌നമായിരിക്കാന്‍ സാധ്യതയേറെയാണ്.

സര്‍ക്കാരിന്റെ പിന്തുണയും വേണം. കോഴിക്കോട് സ്‌റ്റേഡിയം അത്ര മികച്ചതല്ലാത്തതാണ് മറ്റൊരു പ്രശ്‌നം. അതുകൊണ്ടാണ് രണ്ടാമത്തെ സാധ്യതയായി കൊച്ചിയെ തിരഞ്ഞെടുക്കേണ്ടി വരുന്നത്. മഞ്ചേരിയെ പരിഗണിക്കുന്നില്ലെങ്കില്‍ മത്സരം കൊച്ചിയിലേക്ക് മാറ്റേണ്ടി വരും. എല്ലാത്തിനും സര്‍ക്കാര്‍ പിന്തുണ വേണം.''അദ്ദേഹം പറഞ്ഞു.

മാനസികാധിപത്യം ടീം ഇന്ത്യക്ക് തന്നെ! ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ കുറച്ച് വിയര്‍ക്കും
 

Latest Videos
Follow Us:
Download App:
  • android
  • ios