ഗര്‍ഭിണിയായ ഭാര്യയെ വഞ്ചിക്കുന്നത് ഏറ്റവും വലിയ ക്രൂരതയാണ് എന്ന ഒരു കുറിപ്പ് ജര്‍മന്‍ ഗോളി മാനുവല്‍ ന്യൂയറിന്റെ ഭാര്യയായിരുന്ന അനിക ഇന്‍സ്റ്റഗ്രാമില്‍ റീപോസ്‌റ്റ് ചെയ്‌തത് വൈറലായിരിക്കുകയാണ്.ബയേണ്‍മ്യൂണിക്കില്‍ ന്യൂയറിന്റെ സഹതാരങ്ങളുടെ ഭാര്യമാരും പിന്തുണ അറിയിച്ച് രംഗത്ത് വന്നിട്ടുണ്ട്.
വിവാഹബന്ധം വേര്‍പ്പെടുത്തിയെന്ന അഭ്യൂഹങ്ങള്‍ക്കിടെ ജര്‍മനിയുടെയും ബയേണ്‍മ്യൂണിക്കിന്റെയും ഇതിഹാസ ഗോള്‍ കീപ്പര്‍ മാനുവല്‍ ന്യൂയറെ പ്രതിക്കൂട്ടിലാക്കി ഭാര്യ അനിക ബിസ്സലിന്റെ സോഷ്യല്‍ മീഡിയ പോസ്‌റ്റ്.ഗര്‍ഭിണിയായ ഭാര്യയെ വഞ്ചിക്കുന്നത് ഏറ്റവും വലിയ ക്രൂരതയാണ് എന്ന ഒരു കുറിപ്പ് അനിക ഇന്‍സ്റ്റഗ്രാമില്‍ റീപോസ്‌റ്റ് ചെയ്‌തത് വൈറലായിരിക്കുകയാണ്. കുടുംബത്തെ മറന്ന് മറ്റൊരാള്‍ക്ക് പ്രാധാന്യം നല്‍കുന്ന ജീവിത പങ്കാളിയോട് ഒരിക്കലും പൊറുക്കാന്‍ കഴിയില്ലെന്ന തരത്തിലുള്ള വീഡിയോയും അനിക പങ്കുവെച്ചിരുന്നു.
വിവാദ വിഷയത്തില്‍ മാനുവല്‍ ന്യുയര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. 2023 നവംബറിലായിരുന്നു നാല്‍പതുകാരനായ മാനുവല്‍ ന്യുയറും 26 കാരിയായ ജര്‍മന്‍ ഹാന്‍ഡ്‌ബോള്‍ താരം അനിക ബിസലും വിവാഹിതരായത്. ഈ വര്‍ഷം ഓഗസ്‌റ്റില്‍ രണ്ടാമത്തെ കുഞ്ഞ് പിറന്നതിന് പിന്നാലെ ഇവര്‍ വേര്‍പിരിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ന്യുയര്‍ തന്റെ ഫിസിയോതെറാപിസ്റ്റായ യുവതിക്കൊപ്പം ഡേറ്റിംഗിലായതാണ് കുടുംബജീവിതത്തെ ബാധിച്ചതെന്ന് ജര്‍മന്‍ മാധ്യമങ്ങള്‍ സൂചിപ്പിച്ചു.
പരിക്കിനെ തുടര്‍ന്ന് വിശ്രമിക്കുന്ന ന്യുയര്‍ ബ്രസീലിലേക്ക് അവധിക്കാലം ആഘോഷിക്കാന്‍ പോയത് 23 വയസുള്ള ഫിസിയോതെറാപിസ്റ്റിനൊപ്പമായിരുന്നു. ഈ ബന്ധം സൂചിപ്പിച്ചുകൊണ്ടാണ് അനിക സോഷ്യല്‍ മീഡിയയില്‍ പോസ്‌റ്റിട്ടത്. ബയേണ്‍മ്യൂണിക്കില്‍ ന്യൂയറിന്റെ സഹതാരങ്ങളുടെ ഭാര്യമാരും ന്യൂയറിന്റെ മുന്‍ ഭാര്യ നീന വെയ്‌സും അനികയുടെ പോസ്‌റ്റിന് താഴെ പിന്തുണ അറിയിച്ച് രംഗത്ത് വന്നിട്ടുണ്ട്.

അതേസമയം, ക്ലബ്ബ് മാനേജ്‌മെന്റ് മാനുവല്‍ ന്യുയറിന് പൂര്‍ണ പിന്തുണ നല്‍കുന്നു. ക്ലബ്ബിന്റെ അറിവോടെയാണ് താരം ബ്രസീലിലേക്ക് വിശ്രമജീവിതം നയിക്കാന്‍ പോയതെന്നും പ്രൊഫഷണല്‍ അച്ചടക്കം പാലിക്കുന്ന വ്യക്തിയാണ് ന്യുയറെന്നും ബയേണിന്റെ സ്‌പോര്‍ട്ടിംഗ് ഡയറക്ട്# ക്രിസ്‌റ്റോഫ് ഫ്രോയിന്‍ഡ് പ്രതികരിച്ചു.
2010 ല്‍ ഇംഗ്ലീഷ് താരം വെയിന്‍ റൂണിയും ഗര്‍ഭിണിയായ ഭാര്യയെ വഞ്ചിച്ചത് വിവാദമായിരുന്നു. മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ് മാനേജ്‌മെന്റ് റൂണിയുടെ ചിട്ടയില്ലാത്ത ജീവിതരീതിക്കെതിരെ ശക്തമായി രംഗത്ത് വരികയും ടീമില്‍ നിന്ന് മാറ്റി നിര്‍ത്തുകയും ചെയ്‌തിരുന്നു. അടുത്തവര്‍ഷം വിരമിക്കലിന് തയ്യാറെടക്കുന്ന ക്ലബ്ബ് ക്യാപ്‌റ്റന്‍ എന്ന നിലയില്‍ മാനുവല്‍ ന്യുയറിനെതിരെ റൂണി നേരിട്ടതുപോലൊരു നടപടിക്ക് ബയേണ്‍മ്യൂണിക്കില്‍ സാധ്യതയില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് ലിങ്ക്: https://www.youtube.com/live/0QMlfUjUVzk?si=WcgK_nsTCE3rYMoP












