ബോര്‍ഡെക്‌സിനെതിരായ മത്സരത്തിലാണ് മെസിക്കും സഹതാരം നെയ്മറേയും (Neymar) ആരാധകര്‍ കൂവിയത്. ഇരുവരും പന്ത് തൊടുമ്പോഴെല്ലാം പിഎസ്ജി ആരാധകര്‍ പ്രതിഷേധസ്വരവുമായി രംഗത്തെത്തി.

പാരീസ്: യുവേഫ ചാംപ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായ ശേഷം പിഎസ്ജി (PSG) ജേഴ്‌സിയില്‍ ആദ്യ മത്സരത്തിനിറങ്ങിയ ലിയോണല്‍ മെസിക്ക് (Lionel Messi) കാണികളുടെ കൂവല്‍. ബോര്‍ഡെക്‌സിനെതിരായ മത്സരത്തിലാണ് മെസിക്കും സഹതാരം നെയ്മറേയും (Neymar) ആരാധകര്‍ കൂവിയത്. ഇരുവരും പന്ത് തൊടുമ്പോഴെല്ലാം പിഎസ്ജി ആരാധകര്‍ പ്രതിഷേധസ്വരവുമായി രംഗത്തെത്തി. 

Scroll to load tweet…

ചാംപ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിനോട് തോറ്റ് പുറത്തായതിന്റെ പ്രതിഷേധമാണ് ആരാധകര്‍ കാണിച്ചത്. രണ്ടാംപാദത്തില്‍ 3-1ന്റെ തോല്‍വിയേറ്റുവാങ്ങിയാണ് ടീം പുറത്തായത്. മെസിക്കും നെയ്മറിനും മത്സരത്തില്‍ ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല. താരങ്ങള്‍ക്ക് പിന്തുണയുമായി ഉറ്റസുഹൃത്തും അത്‌ലറ്റികോ മാഡ്രിഡ് താരവുമായ ലൂയിസ് സുവാരസ് രംഗത്തെത്തി. 

Scroll to load tweet…

തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലാണ് സുവാരസ് പിന്തുണ അറിയിച്ചത്. എല്ലായ്‌പ്പോഴും ഞാന്‍ നിങ്ങള്‍ക്കൊപ്പമുണ്ടെന്ന് സുവാരസ് ഇന്‍സ്റ്റഗ്രാമില്‍ വ്യക്തമാക്കി. കൂടെ ഇരുവര്‍ക്കൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. അതേസമയം മത്സരം പിഎസ്ജി എതിരില്ലാത്ത മൂന്ന് ഗോളിന് ജയിച്ചു.

Scroll to load tweet…

മെസിക്കും ഇന്നും ഗോള്‍ നേടാന്‍ സാധിച്ചില്ല. കിലിയന്‍ എംബാപ്പെ, നെയ്മര്‍, ലിയാന്‍ഡ്രോ പരഡേസ് എന്നിവരാണ് പിഎസ്ജിയുടെ ഗോള്‍ നേടിയത്. ഫ്രഞ്ച് ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് പിഎസ്ജി. 28 മത്സരങ്ങളില്‍ 65 പോയിന്റാണ് അവര്‍ക്കുള്ളത്. രണ്ടാം സ്ഥാനത്തുള്ള നീസുമായി 15 പോയിന്റ് വ്യത്യാസം.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…