Asianet News MalayalamAsianet News Malayalam

എഎഫ്‌സി കപ്പ്: മോഹന്‍ ബഗാന് തകര്‍പ്പന്‍ ജയം, ബംഗളൂരു എഫ്‌സി പുറത്ത്

ആദ്യ പകുതിയില്‍ ബഗാന്‍ ഒരു ഗോളിന് പിന്നിലായിരുന്നു. ലിസ്റ്റണ്‍ കൊളാസോ, റോയ് കൃഷ്ണ, മന്‍വീര്‍ സിംഗ് എന്നിവരുടെ ഗോളുകള്‍ക്കാണ് ബഗാന്റെ ജയം.

Mohun Bagan won in AFC cup and Bengaluru FC out
Author
Malé, First Published Aug 22, 2021, 11:38 AM IST

മാലി: എഎഫ്‌സി കപ്പ് ഫുട്‌ബോളില്‍ എടികെ മോഹന്‍ ബഗാന് ജയം. ബഗാന്‍ ഒന്നിനെതിരെ മൂന്ന് ഗോളിന് മാലദ്വീപ് ക്ലബ് മാസിയയെ തോല്‍പിച്ചു. ആദ്യ പകുതിയില്‍ ബഗാന്‍ ഒരു ഗോളിന് പിന്നിലായിരുന്നു. ലിസ്റ്റണ്‍ കൊളാസോ, റോയ് കൃഷ്ണ, മന്‍വീര്‍ സിംഗ് എന്നിവരുടെ ഗോളുകള്‍ക്കാണ് ബഗാന്റെ ജയം. ചൊവ്വാഴ്ച ബസുന്ധര കിംഗ്‌സിനെതിരെയാണ് ബഗാന്റെ അടുത്ത മത്സരം. 

26-ാം മിനിറ്റില്‍ ഐസം ഇബ്രഹിം മാസിയയെ മുന്നിലെത്തിച്ചു. എന്നാല്‍ രണ്ടാം പാതിയില്‍ എടികെ തിരിച്ചെത്തി. 47ആം മിനുട്ടില്‍ ലിസ്റ്റണാണ്‌ല ടീമിനെ ഒപ്പമെത്തിച്ചത്. അശുതോഷ് മെഹ്തയുടെ അസിസ്റ്റില്‍ ഹെഡറിലൂടെയാണ് താരം ഗോള്‍ നേടിയത്. 64-ാം മിനിറ്റില്‍ റോയ് കൂഷ്ണ മോഹന്‍ ബഗാന് ലീഡ് സമ്മാനിച്ചു. 77-ാം മിനിറ്റില്‍ മന്‍വീര്‍ സിംഗ് പട്ടിക പൂര്‍ത്തിയാക്കി. 

അതേസമയം, ബസുന്ധര കിംഗ്‌സിനോട് ഗോള്‍രഹിത സമനില വഴങ്ങിയ ബംഗളൂരു എഫ് സിയുടെ സെമി ഫൈനല്‍ പ്ലേ ഓഫ് സാധ്യത അവസാനിച്ചു. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ എടികെ, ബംഗളൂരു എഫ്‌സിയെ തോല്‍പ്പിച്ചിരുന്നു. ഇതോടെ ടീം ഒന്നാമതെത്തി. അവസാന മത്സരത്തില്‍ ബസുന്ധരക്ക് എതിരെ സമനില നേടിയാല്‍ സെമി ഫൈനല്‍ പ്ലേ ഓഫിലെത്താം.

Follow Us:
Download App:
  • android
  • ios