കളിക്കളത്തിന് പുറത്ത് സൗ​ഹൃദം കാത്തുസൂക്ഷിക്കുന്ന താരങ്ങളാണ് മെസ്സിയും നെയ്മറും. പലതവണ ഇരുവരും സ്നേഹവും പരസ്പര ബഹുമാനവും പ്രകടിപ്പിച്ചിട്ടുമുണ്ട്.

ർജന്റീനയുടെ ലോകകപ്പ് നേട്ടത്തിൽ ക്യാപ്റ്റൻ ലിയോണൽ മെസ്സിക്ക് അഭിനന്ദനങ്ങളുമായി സൂപ്പർ താരം നെയ്മർ. തന്റെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലാണ് നെയ്മർ മെസ്സിയെ അഭിനന്ദിച്ച് കുറിപ്പും ചിത്രവും പങ്കുവെച്ചത്. മെസ്സി തനിക്ക് ലഭിച്ച ​ഗോൾബോളും കൈയിലേന്തി ലോകകപ്പിൽ തലോടുന്ന ചിത്രമാണ് നെയ്മർ പോസ്റ്റ് ചെയ്തത്. 5.8 ദശലക്ഷം നെയ്മറുടെ പോസ്റ്റിന് പ്രതികരിച്ചു. 3.59 ലക്ഷം ആളുകൾ കമന്റ് ചെയ്തു.

കളിക്കളത്തിന് പുറത്ത് സൗ​ഹൃദം കാത്തുസൂക്ഷിക്കുന്ന താരങ്ങളാണ് മെസ്സിയും നെയ്മറും. പലതവണ ഇരുവരും സ്നേഹവും പരസ്പര ബഹുമാനവും പ്രകടിപ്പിച്ചിട്ടുമുണ്ട്. ബാഴ്സലോണയിൽ സഹതാരങ്ങളായിരുന്ന ഇരുവരും ഇപ്പോൾ ഫ്രഞ്ച് ക്ലബായ പിഎസ്ജിക്കു വേണ്ടിയും ഒരുമിച്ച് പന്തുതട്ടുന്നു. 35കാരനായ മെസ്സിയുടെ അവസാന ലോകകപ്പായിരുന്നു ഇത്. ലോകകിരീടം നേടാനുള്ള അവസാന അവസരത്തിൽ മെസി കപ്പുയർത്തി. ബ്രസീൽ ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോട് തോറ്റ് പുറത്തായിരുന്നു. 

ഫൈനലിൽ ഫ്രഞ്ച് വെല്ലുവിളിയെ ഷൂട്ടൗട്ടിൽ മറികടന്നാണ് അർജന്റീന കപ്പുയർത്തിയത്. ഗോളടിച്ചും ഗോളടിപ്പിച്ചും തിളങ്ങിയ മെസിലെ ലോകകപ്പിന്റെ താരമായും തെരഞ്ഞെടുത്തു. രണ്ട് തവണ ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യ താരവുമായി 35കാരന്‍. നിശ്ചിതസമയത്തും അധികസമയത്തും ഇരു ടീമുകളും മൂന്ന് ഗോളുകള്‍ വീതം നേടി. മെസി ഡബിൾ നേടിയപ്പോൾ ഒരു ​ഗോളടിച്ച് ഡി മരിയയും തിളങ്ങി. ഹാട്രിക് നേടിയ എംബാപെയായിരുന്നു ഫ്രഞ്ച് മുന്നേറ്റത്തിന്റെ കുന്തമുന. 

ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോള്‍ മെസിക്കും പൗളോ ഡിബാലയ്ക്കും ലിയാന്‍ഡ്രോ പരേഡസിനും ഗോണ്‍സാലോ മോണ്ടീലിനും ലക്ഷ്യം തെറ്റിയില്ല. മറുവശത്ത് കിലിയന്‍ എംബാപ്പെ, കോളോ മ്വാനി എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ കിംഗ്സ്ലി കോമാന്‍, ഓര്‍ലിന്‍ ചൗമേനി എന്നിവര്‍ക്ക് പിഴച്ചു. കൊമാനെ അര്‍ജന്റൈന്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് തടഞ്ഞിട്ടപ്പോള്‍ ചൗമേനി പുറത്തേക്കടിച്ചു. അര്‍ജന്റീനയുടെ മൂന്നാം ലോകകപ്പ് കിരീടമാണിത്. 1986ലായിരുന്നു അവസാനത്തേത്. 2014, ബ്രസീല്‍ ലോകകപ്പില്‍ ടീം ഫൈനലില്‍ കളിച്ചിരുന്നു.

'ചാംപ്യന്‍ ടീമിന്റെ ഭാഗമായി തുടരും'; ഉടന്‍ വിരമിക്കാനില്ലെന്ന് പ്രഖ്യാപിച്ച് ലിയോണല്‍ മെസി