കാൽമുട്ടിന് പരുക്കേറ്റ നെയ്മർ പരിശീലനം പൂർത്തിയാക്കാതെ മടങ്ങി. കോപ്പ അമേരിക്ക പരിശീലന ക്യാമ്പിനിടെ നെയ്മറുടെ ഇടത് കാൽമുട്ടിനാണ് പരുക്കേറ്റത്. 

റിയോ ഡി ജനീറോ: ബ്രസീൽ ഫുട്ബോൾ ടീമിന്‍റെ ക്യാപ്റ്റൻ സ്ഥാനം നഷ്ടമായതിന് പിന്നാലെ നെയ്മർക്ക് മറ്റൊരു തിരിച്ചടി. കാൽമുട്ടിന് പരുക്കേറ്റ നെയ്മർ പരിശീലനം പൂർത്തിയാക്കാതെ മടങ്ങി. കോപ്പ അമേരിക്ക പരിശീലന ക്യാമ്പിനിടെ നെയ്മറുടെ ഇടത് കാൽമുട്ടിനാണ് പരുക്കേറ്റത്. 

Add Asianetnews as a Preferred SourcegooglePreferred

പരുക്കിൽ നിന്ന് പൂർണ മോചിതനായെങ്കിൽ മാത്രമെ നെയ്മർ ഖത്തറിനും ഹോണ്ടുറാസിനുമെതിരായ സന്നാഹമത്സരങ്ങളിൽ കളിക്കൂയെന്ന് ബ്രസീൽ ടീം ഫിറ്റ്നസ് കോച്ച് ഫാബിയോ വ്യക്തമാക്കി. ഏപ്രിലിൽ ശസ്ത്രകിയ കഴിഞ്ഞതിന് ശേഷം നെയ്മർക്ക് പി എസ് ജിയിൽ നാല് മത്സരങ്ങളിലെ കളിക്കാനായിരുന്നുള്ളൂ. ജൂൺ പതിനാലിനാണ് കോപ്പ അമേരിക്കയ്ക്ക് തുടക്കമാവുക.