Asianet News MalayalamAsianet News Malayalam

നെയ്മ‌ർ ഇന്ത്യയിലേക്കില്ല,കാലിനേറ്റ പരിക്ക് ഗുരുതരം; എട്ട് മാസം വിശ്രമം വേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്

ശസ്ത്രക്രിയക്ക് വിധേയനായാല്‍ നെയ്മര്‍ക്ക് എട്ട് മാസമെങ്കിലും കളിക്കളത്തില്‍ നിന്ന് വിട്ടു നില്‍ക്കേണ്ടിവരുമെന്നും അടുത്തവര്‍ഷത്തെ കോപ അമേരിക്കക്ക് മുമ്പ് മാത്രമെ താരത്തിന് ഗ്രൗണ്ടില്‍ തിരിച്ചെത്താനാകൂവെന്നും ബ്രസീല്‍ ഫുട്ബോള്‍ കോണ്‍ഫഡറേഷന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു

Neymar suffers serious ligment injury,  won't comes to India to play against Mumbai City FC in  ACL tie gkc
Author
First Published Oct 19, 2023, 9:15 AM IST

സാവോപോളോ: ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറുടെ കളി നേരില്‍ക്കാണാന്‍ കാത്തിരുന്ന ഇന്ത്യന്‍ ആരാധകര്‍ നിരാശരാവേണ്ടിവരും. ഇന്നലെ നടന്ന ബ്രസീല്‍-യുറുഗ്വ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിനിടെ  ഇടതു കാലിലെ ലിഗ്മെന്‍റിന് പരിക്കേറ്റ നെയ്മര്‍ ശസ്ത്രക്രിയക്ക് വിധേയനാകുമെന്ന് ബ്രസീല്‍ ഫുട്ബോള്‍ ഫെഡറേഷന്‍ വ്യക്തമാക്കി.ശസ്ത്രക്രിയയുടെ തീയതി തീരുമാനമായിട്ടില്ല.

ശസ്ത്രക്രിയക്ക് വിധേയനായാല്‍ നെയ്മര്‍ക്ക് എട്ട് മാസമെങ്കിലും കളിക്കളത്തില്‍ നിന്ന് വിട്ടു നില്‍ക്കേണ്ടിവരുമെന്നും അടുത്തവര്‍ഷത്തെ കോപ അമേരിക്കക്ക് മുമ്പ് മാത്രമെ താരത്തിന് ഗ്രൗണ്ടില്‍ തിരിച്ചെത്താനാകൂവെന്നും ബ്രസീല്‍ ഫുട്ബോള്‍ കോണ്‍ഫഡറേഷന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.ഇതോടെ അടുത്ത മാസം ആറിന് നവി മുംബൈ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മുംബൈ സിറ്റി എഫ്‌സി-അല്‍ ഹിലാല്‍ എഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് പോരാട്ടത്തിനായി നെയ്മര്‍ ഇന്ത്യയിലേക്ക് വരില്ലെന്ന് ഉറപ്പായി.

മെസിയുടെ അഴിഞ്ഞാട്ടം, ഇരട്ട ഗോള്‍, അര്‍ജന്‍റീനയ്ക്ക് നാലാം ജയം! ഉറുഗ്വെയ്‌ക്കെതിരെ ബ്രസീല്‍ അടപടലം - വീഡിയോ

യുറുഗ്വേയ്ക്കെതിരായ മത്സരത്തിന്‍റെ ആദ്യ പകുതിക്ക് തൊട്ടുമുമ്പാണ് നെയ്മര്‍ക്ക് പരിക്കേറ്റത്. കാല്‍ നിലത്ത് ഊന്നാന്‍ പോലുമാകാതെ മുടന്തി നടന്ന നെയ്മറെ സഹതാരങ്ങളാണ് ഡഗ് ഔട്ടിലെത്തിച്ചത്. പിന്നീട് സ്ട്രെച്ചറിലാണ് ഗ്രൗണ്ടില്‍ നിന്ന് നെയ്മറെ ആശുപത്രിയിലേക്ക് സ്കാനിംഗിനായി കൊണ്ടുപോയത്. മത്സരത്തില്‍ ബ്രസീല്‍ എതിരില്ലാത്ത രണ്ട് ഗോളിന് തോറ്റിരുന്നു. നെയ്മറുടെ പരിക്ക് ബ്രസീലിന്‍റെ ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങള്‍ക്ക് മാത്രമല്ല, സൗദി പ്രൊ ലീഗ് ടീമായ അല്‍ ഹിലാലിനും കനത്ത തിരിച്ചടിയാണ്.

ഉറുഗ്വെയുടെ രണ്ടടിയില്‍ ബ്രസീല്‍ വീണു! പോയിന്റ് പട്ടികയില്‍ കാനറികള്‍ക്ക് തിരിച്ചടി, നെയ്മര്‍ക്ക് പരിക്ക്

ലോക റെക്കോര്‍ഡ് ട്രാന്‍സ്‌ഫര്‍ തുകക്കാണ് പി എസ് ജിയില്‍ നിന്ന് ഈ സീസണില്‍ അല്‍ ഹിലാല്‍ നെയ്മറെ ടീമിലെത്തിച്ചത്. രണ്ട് വര്‍ഷ കരാറില്‍ അല്‍ ഹിലാലിലെത്തിയ നെയ്മര്‍ക്ക് ഈ സീസണില്‍ ഇനി കളിക്കാനാവില്ല.യുറുഗ്വോയ്ക്കെതിരായ തോല്‍വിക്ക് മുമ്പ് വെനസ്വേസലക്കെതിരായ ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ ബ്രസീല്‍ സമനില വഴങ്ങിയിരുന്നു. ഈ മത്സരത്തിലെ മോശം പ്രകടനത്തിന്‍റെ പേരില്‍ നെയ്മര്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉയരുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇരുട്ടടിയായി പരിക്കും എത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios