ഇതിനായി കളിക്കാരെല്ലാം എന്തും നൽകാൻ തയ്യാറാണ്. തിരിച്ചുവരാമെന്ന പൂർണ ആത്മവിശ്വാസം ടീമിന് ഉണ്ടെന്നും പോഗ്ബ

മാഞ്ചസ്റ്റര്‍: ബാഴ്സലോണയ്ക്ക് എതിരായ ചാന്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്‍റെ രണ്ടാം പാദത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് തിരിച്ചടിക്കുമെന്ന് പോൾ പോഗ്ബ. ഓൾഡ് ട്രാഫോർഡിൽ നടന്ന ആദ്യപാദത്തിൽ യുണൈറ്റഡ് ഒറ്റഗോളിന് തോറ്റിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

ലൂക്ക് ഷോയുടെ സെൽഫ് ഗോളാണ് യുണൈറ്റഡിന് തിരിച്ചടിയായത്. പ്രീക്വാർട്ടറിൽ പി എസ് ജിക്കെതിരെ ആദ്യാപാദത്തിൽ തോറ്റതിന് ശേഷം തിരിച്ചവന്ന പ്രകടനം ബാഴ്സയുടെ ഹോം ഗ്രൗണ്ടായ നൗം കാംപിൽ ആവർത്തിക്കും.

ഇതിനായി കളിക്കാരെല്ലാം എന്തും നൽകാൻ തയ്യാറാണ്. തിരിച്ചുവരാമെന്ന പൂർണ ആത്മവിശ്വാസം ടീമിന് ഉണ്ടെന്നും പോഗ്ബ പറഞ്ഞു. പി എസ് ജിക്കെതിരെ ആദ്യപാദത്തിൽ രണ്ട് ഗോളിന് പിന്നിട്ടുനിന്ന ശേഷമായിരുന്നു യുണൈറ്റഡിന്‍റെ ജയം.