മാഞ്ചസ്റ്റർ സിറ്റി: പ്രീമിയ‍ർ ലീഗിലും ലീഗ് കപ്പിലും എഫ് എ കപ്പിലും കിരീടം. 61 കളിയിൽ 169 ഗോളുകൾ. ഇംഗ്ലണ്ടിൽ സാധ്യമായതെല്ലാം സ്വന്തമാക്കിയിട്ടും മാഞ്ചസ്റ്റർ സിറ്റി പരിശീലകന്‍ പെപ് ഗാർഡിയോള തൃപ്തനല്ല. പൂർണ തൃപ്തിയോടെയല്ല സീസൺ അവസാനിപ്പിക്കുന്നതെന്നും ചാമ്പ്യൻസ് ലീഗ് കിരീടമായിരുന്നു ഏറ്റവും വലിയ ലക്ഷ്യമെന്നും ഗാർഡിയോള പറഞ്ഞു.

അവസാന ദിവസം വരെ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ലിവർപൂളിനെ ഒറ്റ പോയിന്‍റിന് കീഴടക്കിയാണ് സിറ്റി പ്രീമിയർ ലീഗ് കിരീടം നിലനിർത്തിയത്. സിറ്റിക്ക് 98 പോയിന്‍റും ലിവര്‍പൂളിന് 97 പോയിന്‍റുമാണ് സീസണിന് ഒടുവില്‍ അക്കൗണ്ടിലുണ്ടായിരുന്നത്. വാറ്റ്ഫോർഡിനെ തകർത്തായിരുന്നു സിറ്റിയുടെ എഫ് എ കപ്പ് നേട്ടം.
 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക്  ട്വിറ്റര്‍  ഇന്‍സ്റ്റഗ്രാം യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യു. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്ഫോമുകള്‍ പിന്തുടരുക.