നാല് പ്രീമിയര്‍ ലീഗ്, നാല് ഇഎഫ്എല്‍ കപ്പ്, രണ്ട് കമ്മ്യൂണിറ്റി ഷീല്‍ഡ്, ഒരു എഫ്എ കപ്പ്. എന്നാല്‍ ആഭ്യന്തര കിരീടങ്ങളല്ല, ഇത്തവണ ചാംപ്യന്‍സ് ലീഗ് തന്നെയാണ് പ്രചോദനമെന്ന് ഗ്വാര്‍ഡിയോള.
മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ സിറ്റിയെ ചാംപ്യന്‍സ് ലീഗില്‍ ജേതാക്കളാക്കുകയാണ് ലക്ഷ്യമെന്ന് പെപ് ഗ്വാര്‍ഡിയോള. മറ്റെന്ത് നേട്ടമുണ്ടാക്കിയാലും ചാംപ്യന്‍സ് ലീഗ് കിരീടമില്ലെങ്കില്‍ പൂര്‍ണതയുണ്ടാകില്ലെന്നും ഗ്വാര്‍ഡിയോള പറഞ്ഞു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഹാട്രിക് കിരീടമോഹവുമായി കുതിക്കുകയാണ് മാഞ്ചസ്റ്റര്‍ സിറ്റി. നിലവില്‍ ആഴ്‌സനലിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ടീം. 2016 മുതല്‍ ടീമിനെ പരിശീലിപ്പിക്കുന്ന ഗ്വാര്‍ഡിയോളയുടെ കീഴില്‍ ഇത്തിഹാദിലെത്തിയത് 11 കിരീടങ്ങള്‍.
നാല് പ്രീമിയര്‍ ലീഗ്, നാല് ഇഎഫ്എല്‍ കപ്പ്, രണ്ട് കമ്മ്യൂണിറ്റി ഷീല്‍ഡ്, ഒരു എഫ്എ കപ്പ്. എന്നാല്‍ ആഭ്യന്തര കിരീടങ്ങളല്ല, ഇത്തവണ ചാംപ്യന്‍സ് ലീഗ് തന്നെയാണ് പ്രചോദനമെന്ന് ഗ്വാര്‍ഡിയോള. ഇത്തവണ ചാംപ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍ ജര്‍മന്‍ ക്ലബ്ബ് ആര്‍ബി ലെയ്പ്‌സിഗാണ് സിറ്റിയുടെ എതിരാളികള്‍. കഴിഞ്ഞ മാസം സിറ്റിയുമായുള്ള കരാര്‍ 2025 വരെ പെപ് നീട്ടിയിരുന്നു. അതേസമയം, ഇഎഫ്എല്‍ കപ്പില്‍ ഇന്നലെ സിറ്റി ലിവര്‍പൂളിനെ തോല്‍പ്പിച്ചു. പ്രീ ക്വാര്‍ട്ടറില്‍ രണ്ടിനെതിരെ മൂന്ന് ഗോളിനായിരുന്നു സിറ്റിയുടെ ജയം.
പത്താം മിനുറ്റില്‍ ഏര്‍ളിംഗ് ഹാളണ്ടാണ് ആദ്യം ഗോള്‍ നേടിയത്. എന്നാല്‍ 20-ാം മിനിറ്റില്‍ ഫാബിയോ കാര്‍വാലോ ലിവര്‍പൂളിനെ ഒപ്പമെത്തിച്ചു. ആദ്യ പകുതി 1-1ല്‍ അവസാനിച്ചു. 47-ാം മിനുറ്റില്‍ റിയാദ് മെഹ്‌റസ് സിറ്റിക്ക് ലീഡ് നല്‍കി. എന്നാല്‍ രണ്ട് മിനിറ്റ് മാത്രമായിരുന്നു ഗോള്‍ ആഘോഷത്തിന് ആയുസ്. 49-ാം മിനുറ്റില്‍ മുഹമ്മദ് സലാ ലിവര്‍പൂളിനെ ഒപ്പമെത്തിച്ചു. 58ആം മിനുറ്റില്‍ നതാന്‍ ആകെ സിറ്റിയെ വീണ്ടും മുന്നിലെത്തിച്ചു. ഈ ഗോളിന് മറുപടി നല്‍കാന്‍ ലിവര്‍പൂളിന് സാധിച്ചു.
ഇതോടെ ഇഎഫ്എല്‍ കപ്പ് ക്വാര്‍ട്ടര്‍ ലൈനപ്പും പൂര്‍ത്തിയായി. ജനുവരി പത്തിന് സതാംപ്റ്റണ്‍ ആണ് സിറ്റിക്ക് ക്വാര്‍ട്ടറില്‍ എതിരാളികള്‍. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ചാള്‍ട്ടനെയും നോട്ടിങ്ഹാം ഫോറസ്റ്റ്, വോള്‍വ്‌സിനെയും ന്യൂകാസില്‍ യുണൈറ്റഡ്, ലെസ്റ്ററിനെയും നേരിടും.
കെസിഎയുടെ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം കൊച്ചിയില്‍; ബിസിസിഐ സെക്രട്ടറി ജയ് ഷാ സ്ഥലം പരിശോധിച്ചു
