കോഴിക്കോട്: ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയോടുള്ള ആരാധന മൂത്ത് അടിമുടി അര്‍ജന്‍റീനക്കാരനായി മാറിയ ഒരാളുണ്ട് കോഴിക്കോട് കടലുണ്ടിയില്‍. മറഡോണയുടെ മരണം ഇതുവരെ താങ്ങാനായിട്ടില്ല ഇദേഹത്തിന്. 

കാല്‍പ്പന്ത് കളിയുടെ ഇഷ്ടക്കാരനാണ് കടലുണ്ടി വട്ടപ്പറമ്പ് സ്വദേശി പ്രദീപ് കുമാര്‍. അതിനുമപ്പുറം അര്‍ജന്‍റീന ഫുട്ബോളിന്‍റെ ആരാധകന്‍. മിക്ക ദിവസങ്ങളിലും അര്‍ജന്‍റീനയുടെ ജഴ്‌സി അണിഞ്ഞ് നടക്കുന്നയാള്‍. പ്രദീപിന്‍റെ സ്‌കൂട്ടര്‍ അര്‍ജന്‍റീന പതാകയുടെ നിറമായ ഇളം നീലയും വെള്ളയും ആക്കിയിട്ട് കാലങ്ങളായി. 2002 മുതല്‍ ഉപയോഗിച്ച സ്‌കൂട്ടറുകള്‍ക്കെല്ലാം ഇതേ നിറം.

മറഡോണക്ക് ആദരം; മെസിക്കും ബാഴ്സക്കും പിഴശിക്ഷ

ചങ്കല്ല, ചങ്കിടിപ്പല്ല...അതുക്കും മേലെയാണ് തനിക്ക് അര്‍ജന്‍റീനയെന്ന് സ്‌കൂട്ടറില്‍ എഴുതി വച്ചിരിക്കുന്നു പ്രദീപ് കുമാര്‍. മറഡോണയോടുള്ള ആരാധന വളര്‍ന്നാണ് അദേഹത്തി‍ന്‍റെ രാജ്യത്തേയും ഇഷ്ടപ്പെടാന്‍ തുടങ്ങിയത്. ഫുട്ബോള്‍ ദൈവം ജീവിച്ചിരിപ്പില്ലെങ്കിലും നെഞ്ചില്‍ എപ്പോഴുമുണ്ടെന്ന് പ്രദീപ് പറയുന്നു. തന്‍റെ സ്‌കൂട്ടറിന്‍റെ പുറകില്‍ വയ്‌ക്കാന്‍ മറഡോണയുടെ ഒരു ചിത്രം വരയ്ക്കാന്‍ ഏല്‍പ്പിച്ചിട്ടുണ്ട് ഈ 45 വയസുകാരന്‍.

"