പോസ്റ്റിട്ട് മിനുറ്റുകള്‍ക്കകം ആരാധകര്‍ പേരുകള്‍ നിര്‍ദേശിച്ച് രംഗത്തെത്തിയിട്ടുണ്ട്. കൊച്ചി രാജാവും കൊച്ചി ടൈറ്റന്‍സും കൊച്ചി മച്ചാന്‍സും ടീം ഗില്ലാപ്പിയും മുതല്‍ ഏയ്ഞ്ചല്‍സ് ഓഫ് പൃഥ്വി വരെ പേരായി പലരും നിര്‍ദേശിക്കുന്നുണ്ട്.

കൊച്ചി: കേരളത്തിന്‍റെ പ്രഥമ ഫുട്ബോൾ ലീഗായ സൂപ്പർ ലീഗ് കേരളയുടെ ഭാഗമായി മത്സരിക്കുന്ന കൊച്ചി എഫ്.സിക്ക് കിടിലിനൊരു പേര് ആവശ്യപ്പെട്ട് പൃഥ്വിരാജ്. ഫേസ്ബുക് പോസ്റ്റിലൂടെയാണ് കൊച്ചി ടീമിനിടാന്‍ പറ്റിയ പേര് നിര്‍ദേശിക്കാന്‍ പൃഥ്വി ആരാധകരോട് അഭ്യര്‍ത്ഥിച്ചത്. ഓരോ ക്ലബ്ബിന്‍റെ പേരിലും ഒരു കഥയുണ്ട്. നിങ്ങള്‍ക്കും അത്തരമൊരു കഥയുടെ ഭാഗമാകാം. സൂപ്പര്‍ ലിഗ് കേരളയില്‍ സുപ്രിയയും ഞാനും കൊച്ചിക്ക് വേണ്ടി കൊണ്ടുവരുന്ന ടീമിനും വേണം അങ്ങനെയൊരു കിടിലന്‍ പേര്. കൊച്ചിക്കും ഞങ്ങള്‍ക്കും ഒരുപോലെ ചേരുന്ന പേര് എന്നാണ് പൃഥ്വി പേസ്ബുക്കില്‍ കുറിച്ചത്.

പോസ്റ്റിട്ട് മിനുറ്റുകള്‍ക്കകം ആരാധകര്‍ പേരുകള്‍ നിര്‍ദേശിച്ച് രംഗത്തെത്തിയിട്ടുണ്ട്. കൊച്ചി രാജാവും കൊച്ചി ടൈറ്റന്‍സും കൊച്ചി മച്ചാന്‍സും ടീം ഗില്ലാപ്പിയും മുതല്‍ ഏയ്ഞ്ചല്‍സ് ഓഫ് പൃഥ്വി വരെ പേരായി പലരും നിര്‍ദേശിക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് സൂപ്പർ ലീഗ് കേരളയുടെ ഭാഗമായ കൊച്ചി എഫ്.സിയെ പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും സ്വന്തമാക്കിയത്.

ആത്മാര്‍ഥതയെന്ന് ഒരുപക്ഷം, അടവെന്ന് മറുപക്ഷം; കരഞ്ഞുകലങ്ങി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഒടുവില്‍ ആനന്ദവും

കേരളത്തിലെ ഫുട്ബോളിനെ പ്രൊഫഷണൽ തലത്തിൽ ഉയർത്താനും താഴെക്കിടയിൽ ഫുട്ബോളിനെ വളർത്താനും സൂപ്പർ ലീഗ് കേരളക്ക് കഴിയുമെന്ന് ടീമിനെ സ്വന്തമാക്കിയശേഷം പൃഥ്വിരാജ് പറഞ്ഞിരുന്നു. നമ്മുടെ നാട്ടിലെ മികച്ച കളിക്കാർക്ക് നിരവധി അവസരങ്ങൾ സൃഷ്ടിയ്ക്കുന്നതിനൊപ്പം നമ്മുടെ സംസ്ഥാനത്തിന്‍റെ കായിക സമ്പത്തിനെ മെച്ചപ്പെടുത്താൻ ഇത്തരമൊരു രാജ്യാന്തര ടൂർണമെന്‍റിനാവുമെന്നും പൃഥ്വി പറഞ്ഞിരുന്നു.

പൃഥ്വിരാജിന്‍റെ ലീഗിലെ പങ്കാളിത്തം യുവാക്കൾക്കിടയിൽ ടൂർണമെന്‍റിന് വലിയ പ്രചോദനവും ഊർജവും പകരുമെന്ന് സൂപ്പർ ലീഗ് കേരളയുടെ സിഇഒ മാത്യു ജോസഫ് വ്യക്തമാക്കിയിരുന്നു. ഓഗസ്റ്റ് അവസാനം ആരംഭിക്കുന്ന സൂപ്പർ ലീഗ് 60 ദിവസം നീണ്ടുനിൽക്കും.കൊച്ചിക്ക് പുറമെ തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ, കണ്ണൂർ, മലപ്പുറം എന്നിവിടങ്ങളിലെ ആറ് ടീമുകളാണ് ആദ്യ സീസണിൽ സൂപ്പർ ലീഗിൽ മാറ്റുരയ്ക്കുന്നത്. നസ്‌ലി മുഹമ്മദ്, പ്രവീഷ് കുഴി പ്പള്ളി, ഷമീം ബക്കർ, മുഹമ്മദ് ഷൈജൽ എന്നിവരാണ് കൊച്ചി എഫ്‌സി ടീമിൽ പൃഥ്വിയുടെയും സുപ്രിയയുടെയും സഹ ഉടമകൾ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക