ഫ്രഞ്ച് പരീശീലകനായ ക്രിസ്റ്റഫ് ഗാൾട്ടിയറുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്ന് ഇത് രഹസ്യമല്ലെന്നും പി എസ് ജി ഉടമ നസീര്‍ അല്‍ ഖിലാഫി കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.

പാരീസ്: കോച്ച് പോച്ചെറ്റീനോയെ പുറത്താക്കി ഫ്രഞ്ച് ലീഗ് ക്ലബ്ബ് പിഎസ്‌ജി. നെയ്മർ,മെസ്സി,എംബപ്പെ എന്നീ സൂപ്പർതാരങ്ങളുണ്ടായിട്ടും ചാംപ്യൻസ് ലീഗ് നേടാനാകാത്തതാണ് അർജന്‍റൈൻ പരിശീലകന് തിരിച്ചടിയായത്. കഴിഞ്ഞ സീസണിൽ കോച്ച് തോമസ് ടുഷേലിനെ പുറത്താക്കിയാണ് പിഎസ്‌ജി പോച്ചെറ്റീനോയെ പരിശീലകനായി നിയമിച്ചത്.

ഈ സീസണിൽ പൊച്ചെറ്റീനോയ്ക്ക് കീഴിൽ പിഎസ്‌ജി ഫ്രഞ്ച് ലീഗിൽ ചാംപ്യന്മാരായിരുന്നു. ഫ്രഞ്ച് ലീഗില്‍ നൈസ് ക്ലബ്ബിന്‍റെ പരിശീലകനായ ക്രിസ്റ്റഫ് ഗാൾട്ടിയറെയാണ് ടീമിന്‍റെ പുതിയ പരിശീലകനായി പി എസ് ജി തെരഞ്ഞെടുത്തിരിക്കുന്നത്.നേരത്തെ മുന്‍ റയല്‍ മാഡ്രിഡ് പരിശീലകനും ഫ്രാന്‍സിന്‍റെ ഇതിഹാസ താരവുമായ സിനദിന്‍ സിദാന്‍ പോച്ചെറ്റീനോയുടെ പകരക്കാരനായി എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Scroll to load tweet…

സിദാന്‍ വരുമോ? പൊച്ചെറ്റീനോയും പിഎസ്ജിയും വഴി പിരിയുന്നു; ഔദ്യോഗിക പ്രഖ്യാപനം മാത്രം ബാക്കി

ഫ്രഞ്ച് പരീശീലകനായ ക്രിസ്റ്റഫ് ഗാൾട്ടിയറുമായി കഴിഞ്ഞ മാസം തന്നെ പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്നും ഇക്കാര്യം രഹസ്യമല്ലെന്നും പി എസ് ജി ഉടമ നസീര്‍ അല്‍ ഖിലാഫി നേരത്തെ വ്യക്തമാക്കിയിരുന്നു.ഇതോടെ പോച്ചെറ്റീനയെ ക്ലബ്ബ് കൈവിടുമെന്ന് ഉറപ്പായിരുന്നു. ഫ്രഞ്ച് ലീഗില്‍ നൈസ് ക്ലബ്ബിന്‍റെ പരിശീലകനായ ക്രിസ്റ്റഫ് ഗാൾട്ടിയർ ലീഗ് വണ്‍ സീസണില്‍ നൈസിനെ അഞ്ചാം സ്ഥാനത്തെത്തിച്ചിരുന്നു.

മറ്റൊരു താരം കൂടി കേരള ബ്ലാസ്‌റ്റേഴ്‌സ് വിട്ടു; സഞ്ജീവ് സ്റ്റാലിന്‍ ഇനി മുംബൈ സിറ്റി എഫ്‌സിക്കൊപ്പം

വമ്പന്‍ ക്ലബ്ബുകളെ ഒന്നും ഇതുവരെ പരിശീലിപ്പിച്ചിട്ടില്ലെങ്കിലും പരിശീലകനെന്ന നിലയില്‍ ക്രിസ്റ്റഫ് ഗാൾട്ടിയർക്ക് കളിക്കാര്‍ക്കിടയിലും ക്ലബ്ബുകള്‍ക്കിടയിലും വലിയ മതിപ്പുണ്ട്. കഴിഞ്ഞ സീസണില്‍ കോപെ ഡി ഫ്രാന്‍സ് ഫൈനലില്‍ ക്രിസ്റ്റഫ് ഗാൾട്ടിയർ പരിശീലിപ്പിച്ച നൈസ്, പി എസ് ജിയെ തോല്‍പ്പിച്ച് കിരീടം നേടിയിരുന്നു.