Asianet News MalayalamAsianet News Malayalam

എംബാപ്പെയ്‌ക്കും കൊവിഡ്; പിഎസ്‌ജി പ്രതിരോധത്തില്‍, ഫ്രാന്‍സിന് കനത്ത പ്രഹരം

കൊവിഡ് പോസിറ്റീവ് കണ്ടെത്തും മുമ്പ് തിങ്കളാഴ്‌ച ടീമിന്‍റെ പരിശീലനത്തിന് ഇറങ്ങിയിരുന്നു താരം

PSG Star Kylian Mbappe Tests Positive For Coronavirus
Author
Paris, First Published Sep 8, 2020, 8:50 AM IST

പാരിസ്: ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയ്‌ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ലോകകപ്പ് റണ്ണേഴ്‌സ് അപ്പായ ക്രൊയേഷ്യക്കെതിരായ ഫ്രാന്‍സിന്‍റെ നേഷന്‍സ് ലീഗ് മത്സരം എംബാപ്പെയ്‌ക്ക് നഷ്‌ടമാകും. കൊവിഡ് പോസിറ്റീവ് കണ്ടെത്തും മുമ്പ് തിങ്കളാഴ്‌ച ടീമിന്‍റെ പരിശീലനത്തിന് ഇറങ്ങിയിരുന്നു 21കാരനായ താരം. കൊവിഡിനെ തുടര്‍ന്ന് വിശ്രമത്തിലാകുന്ന നാലാം ഫ്രഞ്ച് ദേശീയ താരമാണ് എംബാപ്പെ. 

PSG Star Kylian Mbappe Tests Positive For Coronavirus

അതേസമയം എംബാപ്പെയുടെ ക്ലബായ പിഎസ്‌ജിയില്‍ കൊവിഡ് പിടിമുറുക്കിയിരിക്കുകയാണ്. കൊവിഡ് പോസിറ്റീവ് ആകുന്ന ഏഴാം പിഎസ്‌ജി താരമാണ് കിലിയന്‍ എംബാപ്പെ. ക്ലബിന്‍റെ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്‌മര്‍ ആണ് പോസിറ്റീവ് ആയ ആദ്യ താരങ്ങളിലൊരാള്‍. അര്‍ജന്‍റീനന്‍ താരങ്ങളായ എയ്‌ഞ്ചല്‍ ഡി മരിയ, ലിയനാര്‍ഡോ പരേഡസ് എന്നിവര്‍ക്കും നെയ്‌മര്‍ക്കൊപ്പം രോഗം സ്ഥിരീകരിച്ചിരുന്നു. 

PSG Star Kylian Mbappe Tests Positive For Coronavirus

കൊവിഡ് വ്യാപനം ലീഗ് വണ്ണില്‍ പിഎസ്‌ജിക്ക് തിരിച്ചടിയാണ്. പിഎസ്‌ജിയുടെ ആദ്യ നാല് മത്സരങ്ങളും എംബാപ്പെയ്‌ക്ക് നഷ്‌ടമായേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ലെന്‍സിനെതിരായ ആദ്യ മത്സരത്തില്‍ എംബാപ്പെക്ക് പുറമെ നെയ്‌മര്‍ക്കും ഡി മരിയക്കും കളിക്കാനാവാത്തത് പിഎസ്‌ജിക്ക് കനത്ത പ്രഹരമാണ്. കൊവിഡ് പോസിറ്റീവ് ആവുന്ന താരങ്ങള്‍ എട്ട് ദിവസം ഐസൊലേഷനില്‍ കഴിയണം എന്നാണ് ലീഗ് 1ലെ നിയമം.  

പിഎസ്‌ജി സൂപ്പര്‍താരം നെയ്മർക്ക് കൊവിഡ്, ഡി മരിയക്കും രോഗമെന്ന് റിപ്പോര്‍ട്ട്

ബാഴ്സ കുപ്പായത്തില്‍ വീണ്ടും പരിശീലനത്തിനിറങ്ങി മെസി

Follow Us:
Download App:
  • android
  • ios